‘ബാങ്ക് അക്കൗണ്ട് സസ്പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നാല്‍’; പോലീസ് മുന്നറിയിപ്പ്
തിരുവനന്തപുരം: നിങ്ങളുടെ ബാങ്ക് അക്കൗണ്ട് സസ്പെന്‍ഡ് ചെയ്തു എന്ന സന്ദേശം ഫോണില്‍ എത്തിയാല്‍ ആ ലിങ്കില്‍ ക്ലിക്ക് ചെയ്യരുതെന്ന് പോലീസ് മുന്നറിയിപ്പ്. ഫെയ്സ് ബുക്ക് കുറിപ്പിലാണ് ഈ വിവരം രേഖപ്പെടുത്തിയത്. പുതിയ രീതിയിലുള്ള സൈബര്‍ കുറ്റകൃത്യത്തെക്കുറിച്ചാണ് പോലീസ് പറയുന്നത്.
അക്കൗണ്ട് ബ്ലോക്ക് ചെയ്തെന്നു പറഞ്ഞ് പണം തട്ടുന്ന സംഘങ്ങള്‍ സജീവമാണ്. മെസേജിലെ ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ പാന്‍ കാര്‍ഡ് വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്നതിനായി ബാങ്കുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ആവശ്യപ്പെടും. ഒടിപി വഴി പണം തട്ടാന്‍ ശ്രമിക്കും. ഈ രീതിയിലുള്ള സന്ദേശം ലഭിച്ചാല്‍ യാതൊരു കാരണവശാലും ലിങ്കില്‍ ക്ലിക്ക് ചെയ്യുകയോ മെസേജില്‍ കാണുന്ന നമ്പറുകളില്‍ ബന്ധപ്പെടുകയോ ചെയ്യരുതെന്നും പോലീസ് പറയുന്നു.
കേരള പോലീസിന്റെ ഫേസ്ബുക്ക് കുറിപ്പ്
ബാങ്ക് അക്കൗണ്ട് സസ്പെന്‍ഡ് ചെയ്തു എന്നും ലിങ്കില്‍ ക്ലിക്ക് ചെയ്ത് പാന്‍ കാര്‍ഡ് അപ്ഡേറ്റ് ചെയ്യണമെന്നും തുടങ്ങി മെസേജുകള്‍ അയയ്ക്കുന്ന തട്ടിപ്പ് സംഘങ്ങള്‍ സജീവമാണ്.
ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ പാന്‍ കാര്‍ഡ് വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്നതിനായി ബാങ്കുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ആവശ്യപ്പെടുകയോ ഒടിപി വഴി പണം തട്ടാന്‍ ശ്രമിക്കുകയോ ചെയ്യുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here