ചെന്നൈയില്‍ ചെയ്തത് ഗോ-എറൗണ്ട്; യാത്രക്കാരെ സുരക്ഷിതരാക്കി; വിശദീകരണവുമായി ഇന്‍ഡിഗോ

ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ചെന്നൈയില്‍ ഗോ-എറൗണ്ട് ആണ് പൈലറ്റ്‌ ചെയ്തെന്ന് ഇന്‍ഡിഗോ. അപകടകരമായ സാഹചര്യങ്ങളില്‍ സുരക്ഷ ഉറപ്പാക്കുന്നതിനായി ചെയ്യുന്ന രീതിയാണിത്. ചുഴലിക്കാറ്റിനെ തുടര്‍ന്നാണ് ഇന്‍ഡിഗോയുടെ എ320 നിയോ ലാന്‍ഡിങ് സാധിക്കാതെ തിരികെ പറന്നത്. ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം ഇടത്തോട്ട് ചെരിഞ്ഞു ഇതോടെയാണ് വിമാനം വീണ്ടും പറന്നുയര്‍ന്നത്.

ലാന്‍ഡിംഗ് സമയത്ത് ശക്തമായ കാറ്റ് ആയിരുന്നു. റണ്‍വേയില്‍ ഇറക്കാന്‍ കഴിയാത്ത അവസ്ഥ വന്നു. തുടര്‍ന്ന് വിമാനം വീണ്ടും ഉയര്‍ത്തി പറന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

ശക്തമായ കാറ്റും മഴയും മൂലം പ്രതികൂല സാഹചര്യം വന്നു. ഇതോടെയാണ് കോക്പിറ്റ് ക്രൂ പ്രോട്ടോകോള്‍ പാലിച്ച് ഗോ-എറൗണ്ട് നടത്തിയതെന്ന് ഇന്‍ഡിഗോ അറിയിച്ചു. ഇന്നലെ വൈകീട്ട് ആണ് ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റ് കരതൊട്ടത്. ഇതോടെയാണ് വിമാനത്താവളം അടച്ചത്. കാലാവസ്ഥ അനുകൂലമായതിനെത്തുടര്‍ന്ന് ഇന്ന് രാവിലെയോടെ തുറന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top