ഷൊർണൂരിൽ ‘മിന്നൽ ചുഴലിക്കാറ്റ്’; വ്യാപക നാശനഷ്ടം

പാലക്കാട്: ഷൊർണൂർ നഗരസഭ പരിധിയിൽ മിന്നൽ ചുഴലിക്കാറ്റ്. മുണ്ടായയിലാണ് സംഭവം. അറുപതോളം വീടുകൾക്ക് കേടുപാടുണ്ടായി.ഇതിൽ ചില വീടുകൾ പൂർണമായും തകർന്നിട്ടുണ്ട്. സംഭവത്തിൽ ആളപായമില്ല. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയാണ് പ്രദേശത്ത് ശക്തമായ ചുഴലിക്കാറ്റുണ്ടായത്. ഇടിമിന്നലോടെ ശക്തമായ കാറ്റ് വീശുകയായിരുന്നു.

നിരവധി വൈദ്യുത പോസ്റ്റുകൾ തകർന്നുവീണതിനെ തുടർന്ന് വൈദ്യുത ബന്ധവും തടസപ്പെട്ടു. പ്രദേശം നഗരസഭ ചെയർമാൻ എം.കെ. ജയപ്രകാശിൻ്റെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു.

ചുഴലിക്കാറ്റിൽ വ്യാപകനാശമുണ്ടായെന്ന് ഷൊർണൂർ നഗരസഭ ചെയർമാൻ എം.കെ. ജയപ്രകാശ് അറിയിച്ചു. പ്രദേശം വില്ലേജ് ഉദ്യോഗസ്ഥർ സന്ദർശിച്ച് നാശനഷ്ടങ്ങൾ രേഖപ്പെടുത്തി നഷ്ടപരിഹാരം ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top