118 ട്രെയിന്‍ സർവീസുകൾ റദ്ദാക്കി; മിഷോങ് ചുഴലിക്കാറ്റ് ശക്തമായേക്കും

ചെന്നൈ: മിഷോങ് ചുഴലിക്കാറ്റ് മുന്നറിയിപ്പ് വന്നതോടെ ആന്ധ്ര തീരത്തുകൂടിപ്പോകുന്ന 118 ട്രെയിന്‍ സർവീസുകൾ ദക്ഷിണ-മധ്യ റെയിൽവേ റദ്ദാക്കി. ഡിസംബർ മൂന്നുമുതൽ ആറുവരെയുള്ള ദിവസങ്ങളിലെ ട്രെയിനുകളാണ് റദ്ദാക്കിയത്. കേരളത്തിൽനിന്നുള്ള ഏതാനും വണ്ടികളും ഇതിൽപ്പെടും.
ഞായറാഴ്ച പുറപ്പെടേണ്ട നർസാപുർ-കോട്ടയം (07119), സെക്കന്തരാബാദ്-കൊല്ലം (07129), ഗൊരഖ്പുർ-കൊച്ചുവേളി (12511), ടാറ്റ-എറണാകുളം (18189), ഞായറാഴ്ചയും തിങ്കളാഴ്ചയും പുറപ്പെടുന്ന തിരുവനന്തപുരം-ന്യൂഡൽഹി (12626), ധൻബാദ്-ആലപ്പുഴ (13351), സെക്കന്തരാബാദ് -തിരുവനന്തപുരം (17230), ദിബ്രുഗഢ്-കന്യാകുമാരി (22504), തിങ്കളാഴ്ച പുറപ്പെടുന്ന കൊച്ചുവേളി -കോർബ (22648), ബിലാസ്പുർ-എറണാകുളം (22815), ഹാത്തിയ-എറണാകുളം (22837) എന്നിവ റദ്ദാക്കിയവയിൽപ്പെടുന്നു. ഇവയുടെ മടക്കസർവീസും ഉണ്ടാവില്ല. റദ്ദാക്കിയ ട്രെയിനുകളില്‍ റിസർവ് ചെയ്തവരുടെ മുഴുവൻ പണവും തിരിച്ചുനൽകും.
ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം 24 മണിക്കൂറിനുള്ളിൽ തീവ്രന്യൂനമർദമായും അതിനടുത്ത 24 മണിക്കൂറിൽ ചുഴലിക്കാറ്റായും മാറുമെന്നാണ് കരുതുന്നത്. ആന്ധ്രാപ്രദേശിലെ നെല്ലൂരിനും മച്ചിലിപട്ടിനത്തിനുമിടയിലാവും കര തൊടുക. വടക്കൻ തമിഴ്‌നാട്ടിൽ കനത്ത മഴയുണ്ടാകും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here