ബംഗാൾ തീരത്ത് ആഞ്ഞുവീശി റീമൽ; 135 കിലോമീറ്റർ വേഗം; വീടുകളും കൃഷിസ്ഥലങ്ങളും തകർത്തെറിഞ്ഞു; ഒരു ലക്ഷം പേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി

കൊൽക്കത്ത: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട റീമൽ ചുഴലിക്കാറ്റ് കരതൊട്ടു. പശ്ചിമ ബംഗാളിലെ സാഗർ ദ്വീപുകൾക്കും ബംഗ്ളാദേശിലെ ഖേപുപാറയ്‌ക്കുമിടയിലാണ് കാറ്റ് കര തൊട്ടത്. മണിക്കൂറിൽ 135 കിലോമീറ്റർ വേഗത്തിലുള്ള കാറ്റ് നാശം വിതയ്ക്കുകയാണ്. കനത്ത വെള്ളപ്പൊക്കവും കൃഷിനാശവും ബംഗാളില്‍ സംഭവിച്ചിട്ടുണ്ട്. നിരവധി വീടുകള്‍ തകരുകയും മരങ്ങള്‍ മരങ്ങൾ കടപുഴകുകയും ചെയ്തിട്ടുണ്ട്. കടലോര പട്ടണമായ ദിഘയിൽ കനത്ത തിരമാലകൾ ആഞ്ഞടിച്ചു.
പശ്ചിമ ബംഗാളിൽ ഒരുലക്ഷം പേരെ സുരക്ഷിത സ്ഥാനത്തേക്ക് ഒഴിപ്പിച്ചു. റീമൽ ചുഴലിക്കാറ്റിന്റെ ശക്തി നാളെയോടെ കുറയുമെന്നാണ് വിവരം. എല്ലാവരും വീടുകളിൽ സുരക്ഷിതരായി തുടരണമെന്ന് മുഖ്യമന്ത്രി മമതാ ബാനർജി ആവശ്യപ്പെട്ടു.
ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പ്രദേശത്ത് മീൻ പിടിക്കാൻ പോകരുതെന്ന് മത്സ്യതൊഴിലാളികൾക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി സ്ഥിതിഗതികൾ വിലയിരുത്താൻ പ്രത്യേക യോഗം ചേർന്നു. പശ്ചിമ ബംഗാൾ സർക്കാരും കരുതല്‍ നടപടികള്‍ തുടരുകയാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here