വിഖ്യാത എഴുത്തുകാരൻ മിലൻ കുന്ദേര അന്തരിച്ചു

ചെക്ക് റിപ്പബ്ലിക്കൻ എഴുത്തുകാരൻ മിലൻ കുന്ദേര (94) അന്തരിച്ചു. ചൊവ്വാഴ്ച പാരീസിൽ വച്ചായിരുന്നു അന്ത്യം. ബുധനാഴ്ച ഉച്ചയ്ക്ക് ചെക്ക് ടെലിവിഷനാണ് കുന്ദേരയുടെ മരണവാർത്ത പുറത്തുവിട്ടത്.

1929 ഏപ്രില്‍ ഒന്നിന് ചെക്കോസ്ലാവാക്യയില്‍ ജനിച്ച കുന്ദേര പ്രാഗ് വസന്തത്തിന്റെ മുന്നണി പോരാളിയായിരുന്നു. പാർട്ടി വിരുദ്ധ നിലപാടുകളുടെ പേരിൽ ചെക്കോസ്ലാവാക്യൻ കമ്യൂണിസ്റ്റ് പാർട്ടി വർഗശത്രുവായി പ്രഖ്യാപിച്ച അദ്ദേഹം 1975 ൽ ഫ്രാൻസിൽ അഭയം തേടുകയായിരുന്നു. 1979 ൽ ചെക്ക് പൗരത്വം നഷ്ടപ്പെട്ടു. ദ അൺബെയറബിൾ ലൈറ്റ്നെസ് ഓഫ്ബീയിങ് എന്ന പ്രശസ്ത നോവലിന്റെ രചയിതാവാണ്.

പൗരത്വം നിഷേധിച്ചതോടെ ഫ്രാന്‍സില്‍ അഭയം തേടിയ കുന്ദേരയ്ക്കും ഭാര്യയ്ക്കും 1981-ല്‍ ഫ്രഞ്ച് സര്‍ക്കാര്‍ പൗരത്വം നല്‍കി. നാല്‍പത് വര്‍ഷങ്ങള്‍ക്കുശേഷം 2019-ല്‍ ചെക്ക് റിപ്പബ്ലിക്കിന്റെ ഫ്രാന്‍സിലെ അംബാസഡര്‍ പീറ്റര്‍ ഡ്രൂലക് മിലാന്‍ കുന്ദേരയെ നേരില്‍പോയി കണ്ട് ചെക്ക് പൗരത്വ സര്‍ട്ടിഫിക്കറ്റ് കൈമാറി. ഏറ്റവും വലിയ ചെക്ക് എഴുത്തുകാരനെ സ്വന്തം രാജ്യം തിരികെ കൊണ്ടുവന്നിരിക്കുകയാണ് എന്നായിരുന്നു ഡ്രൂലക് കുന്ദേരയ്ക്ക് പൗരത്വ സര്‍ട്ടിഫിക്കറ്റ് നല്‍കിക്കൊണ്ട് സമൂഹത്തോട് പറഞ്ഞത്.

ദ അണ്‍ബെയറബിള്‍ ലൈറ്റ്‌നെസ് ഓഫ് ബീയിങ്, ദ ബുക് ഓഫ് ലാഫ്റ്റര്‍ ആന്‍ഡ് ഫോര്‍ഡെറ്റിങ് എന്നീ കൃതികള്‍ കുന്ദേര എഴുതിയത് ഫ്രഞ്ചിലായിരുന്നു. ഇവ രണ്ടും ചെക്കില്‍ നിരോധിക്കപ്പെടുകയും ചെയ്തു. 1988 ലാണ് ചെക്ക് ഭാഷയില്‍ അവസാനമായി കുന്ദേര എഴുതിയത്. ഇമ്മോര്‍ട്ടാലിറ്റി എന്നു പേരിട്ട നോവലായിരുന്നു അത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top