ഡിഎ കുടിശികക്കായി IAS അസോസിയേഷൻ സർക്കാരിന് മുന്നിൽ; കേന്ദ്രം നൽകിയ തുക അനുവദിക്കാൻ ഇനിയും വൈകരുത്; മുഖ്യമന്ത്രിക്ക് കത്ത് നൽകി

തിരുവനന്തപുരം: അഖിലേന്ത്യാ സർവീസ് ഉദ്യോഗസ്ഥർക്ക് കേന്ദ്രം അനുവദിച്ച ആനുകൂല്യത്തിനായി സർക്കാരിന് മുന്നിൽ അപേക്ഷയുമായി കേരളത്തിലെ ഐഎഎസ് ഉദ്യോഗസ്ഥർ. കുടിശികയായ ഡിഎ തുക ഉടൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഐഎഎസ് അസോസിയേഷൻ മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും കത്ത് നൽകി.

കേന്ദ്ര സർക്കാർ ജീവനക്കാരായ സിവിൽ സർവ്വീസ് ഉദ്യോഗസ്ഥരുടെ സേവന- വേതന വ്യവസ്ഥകൾ തീരുമാനിക്കുന്നതും, നടപ്പാക്കുന്നതും കേന്ദ്രമാണ്. ഇതനുസരിച്ച് കേന്ദ്രം കഴിഞ്ഞ വർഷം ജൂലൈയിലാണ് ഐഎഎസുകാരുടെ ഡിഎ നൽകാൻ ഉത്തരവിട്ടത്. ആവശ്യമായ തുകയും അനുവദിച്ചിരുന്നു. മറ്റ് സംസ്ഥാനങ്ങളെല്ലാം ഇത് യഥാസമയം ഉദ്യോഗസ്ഥർക്ക് വിതരണം ചെയ്തു. ഇവിടെ മാത്രം അതിന് കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് ഐഎഎസ് അസോസിയേഷൻ ഔദ്യോഗികമായി ആവശ്യം ഉന്നയിച്ചത്.

സമാന ആവശ്യവുമായി മറ്റ് സിവിൽ സർവീസ് വിഭാഗങ്ങളും ഉടൻ സർക്കാരിനെ സമീപിക്കാൻ സാധ്യതയുണ്ട്. സാമ്പത്തിക പ്രതിസന്ധിക്കാലത്ത് ഇത് സർക്കാരിന് കൂടുതൽ തലവേദനയാകും. കേന്ദ്രം അനുവദിച്ച തുകയായതിനാൽ നൽകാതിരിക്കാനുമാകില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top