സംസ്ഥാന സർക്കാർ ജീവനക്കാരുടെ ക്ഷാമ ബത്ത രണ്ട് ശതമാനം വർദ്ധിപ്പിച്ചു; പെൻഷൻകാരുടെ ക്ഷാമാശ്വാസത്തിലും വർദ്ധന

തിരുവനന്തപുരം: ജീവനക്കാർക്കും അധ്യാപകർക്കും കേന്ദ്ര സർവീസ്‌ ഉദ്യോഗസ്ഥർക്കുമടക്കം ക്ഷാമ ബത്ത വർദ്ധിപ്പിച്ച് സംസ്ഥാന സർക്കാർ. വിരമിച്ച വിവിധ വിഭാഗങ്ങൾക്കുള്ള ക്ഷാമാശ്വാസവും ഉയർത്തിയിട്ടുണ്ട്.

ജീവനക്കാരുടെയും അധ്യാപകരുടെയും ക്ഷാമ ബത്ത ഏഴിൽനിന്ന്‌ ഒന്‍പത് ശതമാനമായാണ് ഉയർത്തിയത്. സർവീസ്‌ പെൻഷൻകാർക്കും ഇതേ നിരക്കിൽ ക്ഷാമാശ്വാസം വർധിപ്പിച്ചിട്ടുണ്ട്. കോളജ്‌ അധ്യാപകരുടെ ക്ഷാമ ബത്ത 17 ശതമാനത്തിൽനിന്ന്‌ 31 ശതമാനമായി ഉയർത്തി. എൻജിനിയറിങ്‌, മെഡിക്കൽ കോളേജ്‌ അധ്യാപകർക്കും ഇത് ബാധകമാകും. വിരമിച്ച അധ്യാപകർക്കും ഇതേ നിരക്കിൽ ക്ഷാമാശ്വാസം ഉയർത്തിയിട്ടുണ്ട്. ജൂഡീഷ്യൽ ഓഫീസർമാരുടെ ക്ഷാമബത്ത 38 ശതമാനത്തിൽനിന്ന്‌ 46 ശതമാനമായി മാറും. വിരമിച്ച ജീവനക്കാർക്കുള്ള ക്ഷാമാശ്വാസ നിരക്കും 46 ശതമാനമാക്കി. ഐഎഎസ്‌, ഐപിഎസ്‌, ഐഎഫ്‌എസ്‌ ഉൾപ്പെടെ ആൾ ഇന്ത്യ സർവീസ്‌ ഓഫീസർമാരുടെ ക്ഷാമബത്ത 42ൽ നിന്ന് 46 ശതമാനമാക്കി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top