തെളിവുകള്‍ പെണ്‍കുട്ടി തന്നെ നല്‍കി; പ്രതികളെ പുഷ്പം പോലെ പൊക്കി പോലീസ്; 60 പേരില്‍ ഇനി പിടിയിലാകാന്‍ 9 പേര്‍ മാത്രം
ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റുമായി പോലീസ് മുന്നോട്ട്. ഇനി ഒമ്പത് പ്രതികള്‍ പിടിയിലാകാനുണ്ട്. കേസില്‍ ആകെ 60 പ്രതികള്‍ ആണെന്നാണ് പോലീസ് അറിയിച്ചത്. കല്ലമ്പലത്ത് നിന്നും ചെന്നൈയില്‍ നിന്നും രണ്ട് പ്രതികളെക്കൂടി അറസ്റ്റ് ചെയ്തിട്ടുണ്ട്.
പിടിയിലായവരില്‍ അഞ്ചുപ്രതികള്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. പത്തനംതിട്ട ഇലവുംതിട്ട പോലീസ് സ്റ്റേഷനിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
പീഡിപ്പിച്ചവരിലേക്ക് എത്തുന്ന എന്തെങ്കിലുമൊക്കെ തെളിവുകള്‍ പെണ്‍കുട്ടി പോലീസിന് നല്‍കിയിരുന്നു. അതുകൊണ്ട് അറസ്റ്റിന്റെ കാര്യത്തില്‍ പോലീസിനു അധികം മെനക്കെടേണ്ടി വന്നില്ല. അന്‍പത്തിയൊന്ന് പ്രതികളെ വളരെ വേഗം പിടികൂടാന്‍ കഴിഞ്ഞത് അതിനാലാണ്.
Also Read: പത്തനംതിട്ട പീഡനത്തില്‍ ഇന്ന് കൂടുതല്‍ അറസ്റ്റിന് സാധ്യത; മൂന്നുപേര്‍ കൂടി പിടിയിലായി
പത്തനംതിട്ടയില്‍ രജിസ്റ്റര്‍ ചെയ്ത ഒരു കേസ് ആണ് കല്ലമ്പലത്തെ പോലീസ് സ്‌റ്റേഷനിലേക്ക് നല്‍കിയത്. ഇവിടെ നിന്നാണ് ഒരു പ്രതിയെ അറസ്റ്റ് ചെയ്തത്. സ്വന്തം വീട്ടിലേക്ക് പെണ്‍കുട്ടിയെ എത്തിച്ചാണ് കല്ലമ്പലത്ത് വച്ച് പീഡിപ്പിച്ചത്.
നിരവധി സ്ഥലങ്ങളില്‍ വച്ച് നിരവധിപേരാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. സ്കൂള്‍ കായികതാരം കൂടിയായ പെണ്‍കുട്ടിക്ക് 13 വയസുള്ളപ്പോള്‍ ആണ്‍സുഹൃത്ത് സുബിന്‍ ആണ് അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ചുകൊടുത്തത്. ഇതിനുശേഷമാണ് സുബിന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഇയാള്‍ ആണ് കേസിലെ പ്രധാന പ്രതി.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here