അംബേദ്കർ ഫോട്ടോ ഇൻസ്റ്റഗ്രാം സ്റ്റാറ്റസാക്കി; ദലിത് കുട്ടിയെ മർദ്ദിച്ച് ജയ് ശ്രീ റാം വിളിപ്പിച്ചു

പതിനാറുകാരനായ ദലിത് ആൺകുട്ടിയെ അതിക്രൂരമായി മർദിച്ചശേഷം ഭീഷണിപ്പെടുത്തി ജയ് ശ്രീ റാം വിളിപ്പിച്ചു. ഉത്തർ പ്രദേശിലെ കാൺപൂരിലാണ് സംഭവം. ഇതിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനു പിന്നാലെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
ഇൻസ്റ്റഗ്രാം സ്റ്റാറ്റസിൽ ബി.ആർ.അംബേദ്കറുടെ ഫോട്ടോ പോസ്റ്റ് ചെയ്തതിൻ്റെ പേരിലാണ് മർദനം എന്നാണ് പ്രാഥമിക നിഗമനം. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. പ്രതികളെ പിടികൂടിയ ശേഷമേ മറ്റു കാര്യങ്ങൾ അറിയാനാകൂ; അസിസ്റ്റന്റ് പോലീസ് കമ്മീഷണർ (ഘതംപൂർ) രൻജീത് കുമാർ പറഞ്ഞു.
മർദനത്തിനുശേഷം ഭീഷണിപ്പെടുത്തി ജയ് ശ്രീ റാം എന്നു വിളിപ്പിച്ച അക്രമിസംഘം ഇതിൻ്റെ വീഡിയോ ഷൂട്ട് ചെയ്ത് സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്തു. ഇത് പരിശോധിച്ചും പ്രതികളെ കണ്ടെത്താൻ ശ്രമം നടക്കുകയാണ്. അക്രമം നടന്ന സ്ഥലത്തേക്കുറിച്ച് സൂചനകൾ ലഭിച്ചിട്ടുണ്ട് എന്നും പോലീസ് പറയുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here