ദല്ലാൾ നന്ദകുമാറിനെ പൊലീസ് ചോദ്യം ചെയ്തു; ശോഭാ സുരേന്ദ്രന്റെ പരാതിയില്‍ വിളിച്ചുവരുത്തിയത് പുന്നപ്ര പോലീസ്; ആരോപണങ്ങളില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് നന്ദകുമാര്‍

പുന്നപ്ര: വിവാദനായകനായ ദല്ലാൾ ടി.ജി.നന്ദകുമാറിനെ പൊലീസ് ചോദ്യം ചെയ്തു. ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്റെ പരാതിയിലാണ് നടപടി. പുന്നപ്ര പൊലീസ് സ്റ്റേഷനിലാണ് നന്ദകുമാർ ഹാജരായത്. സ്ത്രീത്വത്തെ അപമാനിക്കൽ, വ്യക്തിഹത്യ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് ശോഭയുടെ പരാതിയിൽ നന്ദകുമാറിനെതിരെ കേസെടുത്തിരിക്കുന്നത്.

ശോഭാ സുരേന്ദ്രന്റെ വ്യക്തിജീവിതത്തെ കുറിച്ചുള്ള പരാമർശങ്ങളിൽ ഉറച്ച് നിൽക്കുന്നുവെന്ന് ചോദ്യം ചെയ്യലിന് ശേഷം നന്ദകുമാർ പ്രതികരിച്ചു.

ഭൂമിയിടപാടുമായി ബന്ധപ്പെട്ടാണ് തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ് ശോഭാ സുരേന്ദ്രനെതിരെ നന്ദകുമാര്‍ ആരോപണങ്ങളുയർത്തിയത്. ആലപ്പുഴയിലെ ബിജെപി സ്ഥാനാർഥിയായിരുന്ന ശോഭാ സുരേന്ദ്രൻ തട്ടിപ്പുകാരിയാണെന്നും തനിക്ക് തിരികെ നൽകാനുളള 10 ലക്ഷം രൂപ ആവശ്യപ്പെട്ടിട്ടും തിരികെ നൽകുന്നില്ലെന്നും നന്ദകുമാർ വാർത്താ സമ്മേളനത്തിൽ ആരോപിച്ചിരുന്നു.

ശോഭയുടെ കൈവശമുള്ള ഭൂമി വാങ്ങാനാണ് അഡ്വാന്‍സ് തുക നല്‍കിയത്. എന്നാൽ പിന്നീട് അന്വേഷിച്ചപ്പോൾ ഭൂമിയുമായി ബന്ധപ്പെട്ട രേഖകളിൽ പ്രശ്നം ഉണ്ടായിരുന്നുവെന്ന് വ്യക്തമായി. പണം തിരികെ നല്‍കിയില്ലെന്നാണ് നന്ദകുമാര്‍ പറഞ്ഞത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top