ഇന്ത്യയിലെ കുടിവെള്ളത്തില്‍ അപകടകരമായ അളവിൽ യുറേനിയം; കേരളത്തിലെ പരിശോധനാ ഫലവും പുറത്ത്

ഇന്ത്യയിൽ കുടിക്കാനും കാര്‍ഷിക ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്ന ഭൂഗർഭജലത്തിൽ യുറേനിയത്തിൻ്റെ അളവ് വർധിക്കുന്നത് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ ഏറെക്കാലമായി ആശങ്കപ്പെടുത്തുന്ന കാര്യമാണ്. വിവിധ സംസ്ഥാനങ്ങളിലെ കുഴൽക്കിണറുകളിൽ അനുവദനീയമായ അളവിൽ കൂടുതൽ യുറേനിയം അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തൽ. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡത്തിൻ്റെ നാലോ അഞ്ചോ ഇരട്ടിയാണ് പല സംസ്ഥാനങ്ങളിലും ഈ റേഡിയോ ആക്ടീവ് മൂലകത്തിൻ്റെ അളവ്.

ഈ പ്രദേശങ്ങളിൽ കാൻസർ, ശ്വാസകോശ സംബന്ധമായ അവസ്ഥകൾ, അതുപോലെ ത്വക്ക്, വൃക്ക രോഗങ്ങൾക്ക് സാധ്യത കൂടുതലാണെന്ന് വിദഗ്ധർ പറയുന്നു. ന്യൂക്ലിയർ ഫിഷന്‌ വിധേയമാക്കാവുന്ന മൂലകങ്ങളിൽ ഒന്നാണ്‌ യുറേനിയം. അതിനാൽ
ലോകമെമ്പാടുമുള്ള ന്യൂക്ലിയർ പവർ റിയാക്ടറുകളിൽ ഇത് ഉപയോഗിച്ചുവരുന്നു. യുറേനിയത്തിന്റെ റേഡിയോആക്റ്റിവിറ്റി കണ്ടെത്തിയതോടെ ഈ ലോഹത്തെ ആണവോർജ്ജമേഖലയിലും അണുബോംബ് നിർമാണത്തിനും വേണ്ടിയുള്ള ഇന്ധനമായിട്ടാണ് പ്രധാനമായും ഉപയോഗിച്ചു വരുന്നത്.

ഛത്തീസ്​ഗഢിലെ ആറ് ജില്ലകളിലെ കുഴൽക്കിണർ ജലത്തിൽ യുറേനിയത്തിന്റെ അളവ് വളരെക്കൂടുതലാണ്. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡപ്രകാരം ലിറ്ററിൽ പരാമാവധി 15 മൈക്രോഗ്രാമാണ് കുടിവെള്ളത്തിലെ യുറേനിയത്തിൻ്റെ അളവ് നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ പലയിടത്തും ഇത് പലയിടത്തും ലിറ്ററിൽ 30 മൈക്രോഗ്രാം മുതൽ 130 മൈക്രോഗ്രാം വരെയാണുള്ളത്. ഇന്ത്യയെപ്പോലുള്ള ചില രാജ്യങ്ങൾ അനുവദനീയമായ പരിധി ഇരട്ടിയാക്കിയതായി ലോകാരോഗ്യ സംഘടന കുറ്റപ്പെടുത്തി. ഈ വർഷം ജൂണിൽ ഭാഭാ ആറ്റോമിക് റിസർച്ച് സെൻ്റർ നടത്തിയ പഠനത്തിൽ ലിറ്ററിന് 60 മൈക്രോഗ്രാം പോലും സുരക്ഷിതമാണെന്ന് അവകാശപ്പെട്ടത് ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം.

13 സംസ്ഥാനങ്ങളിൽ നിന്നുള്ള സാമ്പിളുകളിൽ നിശ്ചിത പരിധിക്കുള്ളിലാണ് യുറേനിയത്തിൻ്റെ അളവ് ഉണ്ടായിരുന്നത്. കേരളത്തിൽ നിന്നുള്ള സാംപിളുകളിൽ ആണവറിയാക്ടറുകളിൽ ഉപയോഗിക്കുന്ന ഈ മൂലകത്തിൻ്റെ അളവ് കണ്ടെത്താനായിട്ടില്ല. ഇത് ആശ്വാസകരമായ കാര്യമാണെന്ന് വിദഗ്ധർ പറയുന്നത്.

2022ൽ ബീഹാറിലെ ഒമ്പത് ജില്ലകളിൽ ജലത്തിൽ യുറേനിയം വളരെയെർന്ന അളവിൽ ഉയർന്നതായി കണ്ടെത്തിയിരുന്നു. സെൻട്രൽ ഗ്രൗണ്ട് വാട്ടർ ബോർഡിൻ്റെ റിപ്പോർട്ട് പ്രകാരം കഴിഞ്ഞ വർഷം കർഷിക സംസ്ഥാനങ്ങളായ പഞ്ചാബിലും ഹരിയാനയിലും അളവ് ക്രമാതീതമായി ഉയർന്നതായി കണ്ടെത്തിയിരുന്നു. രാജ്യത്ത് ഉപയോഗിക്കുന്ന ഗോതമ്പിൻ്റെ പകുതിയിലധികവും ഉത്പാദിപ്പിക്കുന്നത് രണ്ട് സംസ്ഥാനങ്ങളാണ്. അതിനാൽ ഇരു സംസ്ഥാനങ്ങളിലെയും അവസ്ഥ മറ്റു സംസ്ഥാനങ്ങളിലെ ജനങ്ങളിലും ആശങ്ക നിറയ്ക്കുന്നതാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top