2000 രൂപ നോട്ടുകള്‍ മാറ്റിവാങ്ങാനുള്ള സമയപരിധി ഒക്ടോബർ ഏഴുവരെ നീട്ടി
ന്യൂഡൽഹി: 2000 രൂപ നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള സമയപരിധി ഈ മാസം ഏഴുവരെ നീട്ടി. ഇക്കഴിഞ്ഞ മെയിലാണ് 2000 രൂപ നോട്ടുകൾ പിൻവലിച്ചത്. നോട്ടുകൾ മാറ്റിയെടുക്കാൻ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അനുവദിച്ച സമയപരിധി ഇന്നവസാനിക്കാനിരിക്കെയാണ് ഒരാഴ്ചകൂടി സാവകാശമനുവദിച്ചത്.
3.42 കോടി രൂപ മൂല്യമുള്ള നോട്ടുകളായിരുന്നു പ്രചാരത്തിലുണ്ടായിരുന്നു. ഇതിൽ 93 ശതമാനവും തിരികെ ലഭിച്ചതായി റിസേർവ് ബാങ്ക് അറിയിച്ചു. ഒരു വ്യക്തിക്ക് ഒരേസമയം 20,000 രൂപ വരെയേ മാറ്റി വാങ്ങാന്‍ കഴിയൂ.
ആർബിഐയുടെ 19 റീജിയണൽ ഓഫിസുകളിലും നോട്ടുകള്‍ മാറ്റി വാങ്ങാം. ബാങ്ക് അക്കൗണ്ട് വഴിയും നോട്ടുകൾ മാറുകയോ നിക്ഷേപിക്കുകയോ ചെയ്യാം. 2016ലെ നോട്ടുനിരോധനത്തെ തുടർന്നാണ് റിസർവ് ബാങ്ക് 2000 രൂപയുടെ നോട്ട് ഇറക്കിയത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here