മാധ്യമ പ്രവര്‍ത്തകരോട് തെണ്ടാന്‍ പോകാന്‍ പറഞ്ഞ് മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ്
യുഡിഎഫിന്റെ സെക്രട്ടറിയേറ്റ് ഉപരോധത്തിനിടെ മാധ്യമങ്ങളോട് രോഷാകുലനായി മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം.സി.ദത്തന്‍. സമരത്തെ തുടര്‍ന്ന് സെക്രട്ടറിയേറ്റിന് ചുറ്റും പോലീസ് ബാരിക്കേഡുകള്‍ നിരത്തി നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇതിനിടയില്‍ സെക്രട്ടറിയേറ്റ് അനക്‌സിന് സമീപത്തു കൂടി സെക്രട്ടറിയേറ്റിലേക്ക് എം.സി.ദത്തന്‍ എത്തി. പോലീസ് ബാരിക്കേഡുകള്‍ കാരണം ഇതിന് കഴിഞ്ഞില്ല.
എംയസിയദത്തനെ തിരിച്ചറിയാതിരുന്ന പോലീസ് കടത്തി വിടാന്‍ തയാറായതുമില്ല. മാധ്യമ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവാണെന്ന് അറിയച്ചതിനെ തുടര്‍ന്നാണ് പോലീസ് ഇദ്ദേഹത്തെ കടത്തി വിട്ടത്. ഇതിനു പിന്നാലെ പ്രതികരണം തേടിയ മാധ്യമ പ്രവര്‍ത്തകരെയാണ് രൂക്ഷമായ ഭാഷയില്‍ എം.സി.ദത്തന്‍ വിമര്‍ശിച്ചത്. വേറെ പണിയൊന്നും ഇല്ലെങ്കില്‍ തെണ്ടാന്‍ പോകണമെന്നായിരുന്നു ദത്തന്റെ പ്രതികരണം. മാധ്യമ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചതോടെ മറ്റ് പ്രതികരണങ്ങള്‍ക്ക് നില്‍ക്കാതെ എം.സി.ദത്തന്‍ ഓഫീസിലേക്ക് നടന്നു പോവുകയായിരുന്നു.