മകള്‍ ഇഷ്ടപ്പെട്ടയാള്‍ക്കൊപ്പം വീടുവിട്ട് ഇറങ്ങിപ്പോയി; കൊല്ലത്ത് സൈനികനും ഭാര്യയും ജീവനൊടുക്കി
February 18, 2024 10:22 AM

കൊല്ലം: ഏകമകള്‍ ഇഷ്ടപ്പെട്ടയാള്‍ക്കൊപ്പം ഇറങ്ങിപോയ വിഷമത്തില്‍ മനംനൊന്ത് മാതാപിതാക്കള്‍ ജീവനൊടുക്കി. കൊല്ലം കരുനാഗപ്പള്ളി പാവുമ്പ സ്വദേശിയും സൈനികനുമായ ഉണ്ണികൃഷ്ണ പിള്ള, ഭാര്യ ബിന്ദു എന്നിവരാണ് മരിച്ചത്.
മകളുടെ പ്രണയം ദമ്പതികള്‍ എതിര്‍ത്തിരുന്നു. എന്നാല്‍ മകള്‍ ഇഷ്ടപ്പെട്ടയാള്‍ക്കൊപ്പം ഇറങ്ങി പോകാന്‍ തീരുമാനിച്ചു. മകള്‍ പോയശേഷം ദമ്പതികള്‍ക്ക് കടുത്ത മനോവിഷമം നേരിട്ടതായി ബന്ധുക്കളെ അറിയിച്ചിരുന്നു. വെള്ളിയാഴ്ച ഇരുവരെയും അമിതമായ അളവില്‍ ഗുളിക കഴിച്ച് അവശരായ നിലയില്‍ കണ്ടെത്തി. അന്നുതന്നെ ഭാര്യ ബിന്ദു മരിച്ചു. ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഉണ്ണികൃഷ്ണ പിള്ളയുടെ മരണം ഇന്ന് പുലര്‍ച്ചെയായിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here