ബി.ഉണ്ണികൃഷ്ണന്‍റെ ലേഖന സമാഹാരം ‘എഴുത്തിന്റെ കാമനയും കാമനയുടെ എഴുത്തും’ പുറത്തിറങ്ങി
എഴുത്തുകാരനും ഫെഫ്ക ജനറൽ സെക്രട്ടറിയുമായ ബി.ഉണ്ണികൃഷ്ണൻ്റെ വിമർശനകൃതി ‘എഴുത്തിന്റെ കാമനയും കാമനയുടെ എഴുത്തും’ കൊച്ചിയിൽ പ്രകാശനം ചെയ്തു. മലയാളത്തിലെ ഘടനാവാദാനന്തര സിദ്ധാന്തങ്ങളുടെ ആദ്യ പ്രയോക്താക്കളിൽ ഒരാളായ ഉണ്ണികൃഷ്ണൻ 1990-2024 കാലത്തെഴുതിയ ലേഖനങ്ങളുടെ സമാഹാരമാണ് പുസ്തക രൂപത്തിലായത്.
പുസ്തകം ചർച്ച ചെയ്യുന്ന വിഷയങ്ങളെ അടിസ്ഥാനമാക്കി ഉള്ള സംവാദങ്ങളും മറ്റുമായി ഒരു ദിവസം നീണ്ട പരിപാടിക്ക് ഒടുവിലായിരുന്നു പ്രകാശന ചടങ്ങ്. ഡിസി ബുക്സ് പുറത്തിറക്കിയ പുസ്തകം കെ.സി.നാരായണനില്‍ നിന്ന് എം.വി.നാരായണന്‍ ഏറ്റുവാങ്ങി. രവി ഡിസി സ്വാഗതം ആശംസിച്ചു. കെ.ആര്യ പുസ്തകം പരിചയപ്പെടുത്തി.
‘മലയാള വിമർശനത്തിന്‍റെ വർത്തമാനം, ഭാവി’ എന്ന വിഷയത്തില്‍ ഇന്നലെ രാവിലെ നടന്ന ചര്‍ച്ചയില്‍ കെ.സി.നാരായണന്‍ ആമുഖ പ്രഭാഷണം നടത്തി. പി.പവിത്രന്‍, സണ്ണി എം.കപിക്കാട്, പി.ഗീത, മനോജ് കുറൂര്‍ എന്നിവര്‍ വിഷയം അവതരിപ്പിച്ചപ്പോൾ, ഷാജി ജേക്കബ്, സി.ബി.സുധാകരന്‍, എന്‍.ഇ.സുധീര്‍, സി.എസ്.ബൈജു എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു.
‘ഗവേഷണം; സിദ്ധാന്തവും പ്രയോഗവും’ എന്ന വിഷയത്തില്‍ എം.വി.നാരായണന്‍ ആമുഖ പ്രഭാഷണം നടത്തി. സി.ജെ.ജോര്‍ജ്, കെ.ആര്യ, കെ.പി.ഭുവനേശ്വരി, പി.എസ്.അതുല്യ എന്നിവര്‍ വിഷയാവതരണം നടത്തി. ടി.വി.മധു, പി.പി.രവീന്ദ്രന്‍, ജോസി ജോസഫ്, അജു നാരായണന്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here