ഡിസിസി പ്രസിഡന്റിനെതിരെ പോലീസ് കേസ്; ജോസ് വള്ളൂരിനെതിരെ കേസ് എടുത്തത് സെക്രട്ടറിയുടെ പരാതിയില്‍; തൃശൂരിലെ കയ്യാങ്കളയില്‍ ഇന്ന് അനുരഞ്ജന ചര്‍ച്ച
തൃശൂർ: കെ.മുരളീധരന്‍റെ തിരഞ്ഞെടുപ്പ് പരാജയവുമായി ബന്ധപ്പെട്ട് ഡിസിസി ഓഫിസില്‍ നടന്ന കയ്യാങ്കളിയിൽ പ്രസിഡന്റ് ജോസ് വള്ളൂരിനെതിരെ പൊലീസ് കേസ്. തൃശൂർ ഈസ്റ്റ് പൊലീസാണ് കേസ് എടുത്തത്. ജോസ് വള്ളൂരിനും കണ്ടാലറിയാവുന്ന 20 പേർക്കുമെതിരെയാണ് കേസ്. കെ.മുരളീധരന്റെ ഉറ്റ അനുയായി ആയ ഡിസിസി സെക്രട്ടറി സജീവൻ കുര്യചിറയുടെ പരാതിയിലാണ് നടപടി.
കോൺഗ്രസിന് നാണക്കേടായ സംഭവമാണ് പോലീസ് കേസിലേക്ക് നീങ്ങിയത്. പാര്‍ട്ടി അടിയന്തര നടപടി സ്വീകരിക്കുമെന്നാണ് വിവരം. തൃശൂരിലെ പ്രശ്നങ്ങൾ അവസാനിപ്പിക്കാൻ ഡിസിസി ചുമതല മുതിർന്ന നേതാവിന് നല്‍കിയേക്കും. ഡിസിസി ഓഫിസിൽ തമ്മിൽ തല്ലിയ കെ.മുരളീധരൻ – ജോസ് വള്ളൂർ വിഭാഗവുമായി ചർച്ച ഇന്ന് നടക്കും.
സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ കെപിസിസി അധ്യക്ഷൻ കെ.സുധാകരനോട് സംഭവത്തില്‍ റിപ്പോർട്ടു നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടു ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്നാണ് ആവശ്യപ്പെട്ടത്. ഡിസിസി സെക്രട്ടറി സജീവൻ കുര്യച്ചിറയെ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരും അനുകൂലികളും ചേര്‍ന്ന് പിടിച്ചുതള്ളിയെന്നാണ് ആരോപണം. തൃശൂരിൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ച സുരേഷ് ഗോപി ജയിച്ചതോടെയാണ് ഡിസിസിയിൽ ആരോപണ-പ്രത്യാരോപണങ്ങൾ ഉയര്‍ന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here