വിഷം കഴിച്ച ഡിസിസി ട്രഷററും മകനും മരിച്ചു; മരണം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വച്ച്

വിഷം കഴിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയില്‍ ആയിരുന്ന വയനാട് ഡിസിസി ട്രഷററും മകനും മരിച്ചു. എൻ.എം.വിജയനും (78) മകൻ ജിജേഷും (38) ആണു മരിച്ചത്.

ചൊവ്വാഴ്ച വൈകിട്ടോടെയാണ് ഇവരെ വീട്ടിനകത്ത് വിഷം അകത്തുചെന്ന നിലയിൽ കണ്ടത്. ഗുരുതരാവസ്ഥയിലായതിനെ തുടര്‍ന്ന് ആദ്യം സുൽത്താൻബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചു.

ദീർഘകാലം ബത്തേരി പഞ്ചായത്ത് പ്രസിഡന്റായിരുന്നു വിജയൻ. സുൽത്താൻബത്തേരി കോ-ഓപ്പറേറ്റീവ് അർബൻ ബാങ്കിൽ മുൻപ് താത്ക്കാലിക ജീവനക്കാരനായിരുന്നു മകൻ ജിജേഷ്. അവിവാഹിതനാണ്. പരേതയായ സുമയാണ് വിജയന്റെ ഭാര്യ.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top