നിഷ്‌ക്രിയ മൊബൈൽനമ്പർ 90 ദിവസം കഴിയാതെ മറ്റൊരാൾക്ക് നൽകില്ല; സുപ്രീംകോടതിയില്‍ ട്രായ്
ഡല്‍ഹി: നിഷ്‌ക്രിയമായ മൊബൈൽനമ്പർ 90 ദിവസം കഴിയാതെ മറ്റൊരാൾക്ക് നൽകില്ലെന്ന് ട്രായ് (കേന്ദ്ര ടെലികോം നിയന്ത്രണ അതോറിറ്റി) സുപ്രീംകോടതിയെ അറിയിച്ചു. 45 ദിവസം നിഷ്‌ക്രിയമായ വാട്‌സാപ്പ് അക്കൗണ്ടിലെ വിവരങ്ങൾ നീക്കുമെന്നും വ്യക്തമാക്കി. വാട്ട്‌സ്ആപ്പ് അക്കൗണ്ട് ഡിലീറ്റ് ചെയ്യുന്നതിലൂടെ ഒരു ഉപയോക്താവിന് വാട്ട്‌സ്ആപ്പ് ഡാറ്റ ദുരുപയോഗം ചെയ്യുന്നത് തടയാൻ കഴിയുമെന്ന് ട്രായ് കോടതിയെ അറിയിച്ചു.
ഈ സാഹചര്യത്തിൽ സ്വകാര്യത ഉറപ്പാക്കാൻ ഉപയോക്താക്കൾക്ക് മുൻകൂട്ടി നടപടി സ്വീകരിക്കാവുന്നതാണെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
പഴയ ഫോൺനമ്പറുമായി ബന്ധിപ്പിച്ച വാട്‌സാപ്പിലെ വിവരങ്ങൾ ഉപയോക്താക്കൾക്ക് നീക്കാം. ലോക്കൽ ഡിവൈസ് മെമ്മറിയിലോ ക്ലൗഡിലോ ഡ്രൈവിലോ സ്റ്റോർചെയ്ത വാട്‌സാപ്പ് ഡേറ്റയും മായ്ച്ചുകളയാമെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഉപേക്ഷിക്കപ്പെട്ടതിനെത്തുടർന്ന് നിഷ്‌ക്രിയമായ മൊബൈൽനമ്പറുകൾ ദുരുപയോഗം ചെയ്യുന്നത് തടയണമെന്നാവശ്യപ്പെട്ട് 2021-ൽ നൽകിയ ഹർജി തീർപ്പാക്കിക്കൊണ്ടാണ് സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here