മൂവാറ്റുപുഴയിൽ കഴുത്തറുത്ത നിലയിൽ മൃതദേഹങ്ങൾ; മരിച്ചത് അസം സ്വദേശികൾ

എറണാകുളം: മൂവാറ്റുപുഴ അടൂപറമ്പിൽ അന്യസംസ്ഥാന തൊഴിലാളികളെ മരിച്ച നിലയിൽ കണ്ടെത്തി. തടിമില്ലിലെ തൊഴിലാളികളായ രണ്ട് പേരുടെ മൃതദേഹങ്ങളാണ് കഴുത്തിന് മുറിവേറ്റ നിലയിൽ കണ്ടെത്തിയത്. അസം സ്വദേശികളായ മോഹൻതോ, ദീപങ്കർ ബസുമ എന്നിവരാണ് മരിച്ചത്.

അടൂപറമ്പ് കമ്പനിപടിയിൽ തടിമില്ലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കൊലപാതകമെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്. മരണപ്പെട്ടവരുടെ ഒപ്പം താമസിച്ചിരുന്ന അസം സ്വദേശിക്കായി അന്വേഷണം തുടങ്ങി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top