ആന ഓടിയ വഴിയില്‍ മൃതദേഹം; ചവിട്ടേറ്റ നിലയില്‍ കണ്ടെത്തി
കണ്ണൂര്‍: ഉളിക്കല്‍ ടൗണിലിറങ്ങിയ കാട്ടാന ഓടിയ വഴിയില്‍ മൃതദേഹം കണ്ടെത്തി. ആന ചവിട്ടിയ നിലയിലായിരുന്നു മൃതദേഹം. ആത്രശ്ശേരി ജോസ് (63) എന്നയാളാണ് മരിച്ചത്. കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം.
ആന ഇറങ്ങിയതറിഞ്ഞ് ടൗണിലേക്ക് പോയതാണ് ജോസ്. വൈകുന്നേരമായിട്ടും കാണാത്തതിനാല്‍ വീട്ടുകാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഇന്നലെ ആനയെ ഓടിക്കാന്‍ പടക്കം പൊട്ടിച്ചിരുന്നു. ഈ സമയത്ത് വിരണ്ടോടിയ ആനയോടൊപ്പം ജനങ്ങളും ഓടിയിരുന്നു. ഈ സമയം ജോസ് വഴിയില്‍ വീണുപോയതാകാമെന്നാണ് കരുതുന്നത്.
കാട്ടാന തിരിച്ച് കര്‍ണാടക വനത്തിലേക്ക് മടങ്ങിപ്പോയതായാണ് വനംവകുപ്പ് പറയുന്നത്. ഇന്ന് രാവിലെ നടത്തിയ പരിശോധനയിലാണ് ആന വനത്തിലേക്ക് തിരികെ പോയതായി സ്ഥിരീകരിച്ചത്. ഇന്നലെ പുലര്‍ച്ചെയാണ് ഉളിക്കല്‍ ടൗണില്‍ കാട്ടാനയെത്തിയത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here