പുഴയില്‍ തലയില്ലാത്ത മൃതദേഹം; ജീര്‍ണിച്ച നിലയില്‍ കണ്ടെത്തിയത് പുരുഷന്റെ ശരീരം
October 13, 2024 4:58 PM
തൃശ്ശൂര്‍ കുറുമാലി പുഴയില്‍ തലയില്ലാത്ത നിലയില്‍ മൃതദേഹം കണ്ടെത്തി. പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. പുതുക്കാട് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്. നെന്മണിക്കര ഭാഗത്ത് നിന്നാണ് കണ്ടെത്തിയത്.
ഒരു ഫോണും സിമ്മും ലഭിച്ചിട്ടുണ്ട്. ശരീരത്തിന് ഒരാഴ്ചത്തെ പഴക്കമുണ്ട്. മലപ്പുറത്ത് നിന്നും ഒരു അസം സ്വദേശിയെ കാണാതായിട്ടുണ്ട്. അയാളുടെ മൃതദേഹം ആണെന്ന് സംശയിക്കുന്നതായി പുതുക്കാട് പോലീസ് മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു.
പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം മാറ്റിയിട്ടുണ്ട്. കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിച്ചുകൊണ്ടിരിക്കുന്നു എന്ന് പോലീസ് വ്യക്തമാക്കി.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here