മാനന്തവാടിയെ വിറപ്പിച്ച ആളെകൊല്ലി കടുവ ചത്തു; കഴുത്തിൽ ആഴത്തിൽ മുറിവുകൾ

മാനന്തവാടി പഞ്ചാരക്കൊല്ലിയിൽ ആദിവാസി സ്ത്രീയെ കൊന്ന കടുവ ചത്തു. പുലർച്ചെ രണ്ടരയോടെ പിലാക്കാവ് ഭാഗത്താണ് കടുവയെ തീർത്തും അവശനിലയിൽ കണ്ടെത്തിയത്. പിന്നാലെ ചത്തു. കഴുത്തിൽ അടക്കം ശരീരത്തിൽ പലയിടത്തും ആഴത്തിലുള്ള പരുക്കുകൾ ഉണ്ട്.

വെള്ളിയാഴ്ച കാപ്പിതോട്ടത്തിലേക്ക് പോയ രാധയുടെ മൃതദേഹം പകുതി ഭക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. ഇതിൽ നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെയാണ് കടുവയെ വെടിവച്ച് കൊല്ലാൻ തീരുമാനമായത്. കഴിഞ്ഞ രണ്ടു ദിവസമായി കടുവക്കായുള്ള തിരച്ചിൽ നടക്കുകയായിരുന്നു.

രാധയെ കൊന്ന കടുവ തന്നെയാണ് ചത്തതെന്ന് സ്ഥിരീകരിച്ചിട്ടിട്ടുണ്ട്. നിരീക്ഷണ ക്യാമറകകളിലെല്ലാം പതിഞ്ഞ ദൃശ്യങ്ങളുമായി ഒത്തുനോക്കിയാണ് ഉറപ്പിച്ചത്. മറ്റൊരു കടുവയുമായി ഏറ്റുമുട്ടിയാണ് കടുവ ചത്തത് എന്നാണ് പ്രാഥമിക നിഗമനം. ജഡം പോസ്റ്റുമോർട്ടത്തിനായി കുപ്പാടി വൈൽഡ് ലൈഫ് ആശുപത്രിയിലേക്ക് മാറ്റി.

കൊന്നത് ആണെങ്കിലും ചത്തത് ആണെങ്കിലും ആശ്വാസം എന്ന് മരിച്ച രാധയുടെ കുടുംബം മാധ്യമങ്ങളോട് പ്രതികരിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top