‘ഡെഡ് മണി’ തട്ടിപ്പിലും തലവെച്ച് നമ്പര്‍വണ്‍ കേരളം; മരിച്ചവരുടെ പേരിലും തട്ടിപ്പ് സാധ്യതകള്‍ തിരഞ്ഞ് മലയാളികള്‍

എന്നെ ഒന്ന് പറ്റിച്ചിട്ട് പോകുമോ എന്നാണ് മലയാളികളുടെ നിരന്തര പ്രാര്‍ത്ഥന. പാതി വില തട്ടിപ്പിന്റെ ഞെട്ടലില്‍ നിന്ന് കേരളം മുക്തമാകുന്നതിന്റെ മുമ്പ് മറ്റൊരു ന്യൂജെന്‍ തട്ടിപ്പ്. ഡെഡ് മണി തട്ടിപ്പ്. പുതിയ തട്ടിപ്പിന്റെ വിവരണം കേട്ട് ഞെട്ടരുത്.
അനന്തരാവകാശികള്‍ ഇല്ലാതെ മരിച്ചവരുടെ സ്വത്തും പണവും കിട്ടുമെന്ന് വാഗ്ദാനം ചെയ്താണ് കോടികളുടെ ഡെഡ് മണി തട്ടിപ്പ് . തൃശൂരും പരിസരത്തുമാണ് ബ്രാന്‍ഡ് ന്യൂ തട്ടിപ്പ് നടന്നത്. 5000 രൂപ മുടക്കിയാല്‍ ഒരു കോടി രൂപ വരെ മടക്കി കിട്ടുമെന്ന വാഗ്ദാനത്തില്‍ വിശ്വസിച്ച് നിരവധി പേര്‍ തട്ടിപ്പ് സംഘത്തിന് പണം നല്‍കിയെന്നാണ് വിവരം. ഇറിഡിയം ലോഹ ശേഖരത്തിന്റെ പേരിലും പണം വാങ്ങിയെന്ന് പൊലീസ് പറയുന്നു.

പ്രവാസിയായ തൃശൂര്‍ ആനന്തപുരം സ്വദേശി മോഹനന് മാത്രം 45 ലക്ഷം രൂപ നഷ്ടപ്പെട്ടുവെന്നാണ് വിവരം. ദീര്‍ഘകാലമായി തുടരുന്ന നിക്ഷേപ തട്ടിപ്പാണിത്. മാടായിക്കോണം വില്ലേജില്‍ മാപ്രാണം സ്വദേശിയായ മനോജ് ചന്ദ്രന്‍ എന്ന വ്യക്തിക്ക് 31000 രൂപ നഷ്ടപ്പെട്ടു എന്നു കാണിച്ച് ഇരങ്ങാലക്കുട പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതോടെയാണ് തട്ടിപ്പിന്റെ കഥ പുറത്തുവന്നത്. മാപ്രാണം സ്വദേശി പ്രസീത, ഇരങ്ങാലക്കുട സ്വദേശി ജിഷ, പെരിഞ്ഞനം സ്വദേശി ഹരി സ്വാമി എന്നിവരാണ് പ്രതികള്‍.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here