രണ്ട് പെൺകുട്ടികളുടെ ജഡം യൂണിഫോമിൽ മരത്തിൽ; കേസെടുത്ത് ഒഡീഷ പോലീസ്
February 9, 2025 2:22 AM
![](https://www.madhyamasyndicate.com/wp-content/uploads/2025/02/odisha-girls-death-fi.jpeg)
വ്യാഴാഴ്ച മുതൽ കാണാതായ കുട്ടികൾക്കായി രക്ഷിതാക്കൾ തിരച്ചിൽ നടത്തുന്നതിനിടെ, ഉൾവനത്തിൽ മൃതദേഹങ്ങൾ കണ്ടെത്തി. മരത്തിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ രണ്ടുപേരുടെയും മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. മൽക്കിനഗിരിയിൽ ഏഴാം ക്ലാസ് വിദ്യാർത്ഥികളായിരുന്നു മരിച്ചവർ.
നാട്ടുകാരാണ് മൃതദേഹങ്ങൾ ആദ്യം കണ്ടത്. ഇരുവരും സ്കൂൾ യൂണിഫോമിൽ തന്നെയായിരുന്നു. തൊട്ടടുത്ത രണ്ട് സ്റ്റേഷനുകളിൽ വിവരം അറിയിച്ചതോടെ ഉദ്യോഗസ്ഥരെത്തി. ഇൻക്വസ്റ്റ് തയ്യാറാക്കി അവിടെ നിന്ന് നീക്കിയെങ്കിലും പെൺകുട്ടികളുടെ മരണകാരണം കണ്ടെത്താൻ കൂടുതൽ അന്വേഷണം വേണ്ടിവരും.
![whatsapp-chats](https://www.madhyamasyndicate.com/wp-content/themes/Nextline_V5/images/whatsapp-chats.png)
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here