മേതിൽ ദേവികക്ക് സമൻസ് അയച്ച് കോടതി; ‘മുദ്രനടനം’ നൃത്താവിഷ്കാരം ചോർത്തിയതിൽ വിശദീകരണം വേണം

ഡഫ് എജ്യൂക്കേറ്റർ സിൽവി മാക്സി മേനയുടെ ഇന്ത്യൻ സൈൻ ലാംഗ്വേജിലുള്ള മുദ്രനടനം നൃത്തരൂപത്തിൻ്റെ ആശയാവിഷ്കാരം ചോർത്തി ‘ക്രോസ്ഓവർ’ എന്ന പേരിൽ വിവിധ വേദികളിൽ അവതരിപ്പിച്ചതിൽ മേതിൽ ദേവികക്ക് എതിരെ കേസെടുത്ത് തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി. അടുത്തമാസം 9ന് നേരിൽ ഹാജരാകാൻ നിർദേശിച്ച് സമൻസ് അയച്ചു. ‘ക്രോസ്ഓവർ’ വിലക്കാതിരിക്കാൻ കാരണം ഉണ്ടെങ്കിൽ ബോധിപ്പിക്കാനാണ് നിർദേശം.

ഡഫ് എജ്യൂക്കേറ്ററും അധ്യാപികയുമായ സിൽവി മാക്സി മേന വർഷങ്ങൾ നീണ്ട ഗവേഷണത്തിലൂടെ രൂപകല്പന ചെയ്തെടുത്ത ‘മുദ്രനടനം’ നൃത്തരൂപം 2016ലാണ് അരങ്ങിലെത്തുന്നത്. ഈ അവതരണത്തിന് അതേവർഷം നാഷണൽ അസസ്മെൻ്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിലിൻ്റെ പ്രശംസ ലഭിച്ചു. തുടർന്ന് കേരള ടൂറിസം വകുപ്പിൻ്റെ പുതുവത്സര ആഘോഷ പരിപാടിയിൽ സിൽവിയുടെ വിദ്യാർത്ഥികൾ മുദ്രനടനം അവതരിപ്പിച്ചു.

2019ൽ ഏഷ്യയിലെ ഏറ്റവും വലിയ കലാവേദിയായ സൂര്യനൃത്തോത്സവത്തിൽ സിൽവി തൻ്റെ ബധിര വിദ്യാർത്ഥികളോടൊപ്പം മുദ്രനടനം അവതരിപ്പിച്ചിരുന്നു.
വാർത്താ മാധ്യമങ്ങളിൽ ഇതു സംബന്ധിച്ചു വന്ന വലിയ കവറേജാണ് സൈൻ ലാംഗ്വേജും നൃത്തരൂപവും എന്ന സിൽവിയുടെ ആശയത്തിലേക്ക് മേതിൽ ദേവികയെ ആകർഷിച്ചതെന്ന് പരാതിയിൽ പറയുന്നു.

ALSO READ : മേതില്‍ ദേവിക ആശയം മോഷ്ടിച്ചു; ‘ക്രോസ്സ് ഓവർ’ നൃത്തരൂപത്തിനെതിരെ സിൽവി മാക്സി മേന

2023 ഡിസംബറിലാണ് ഇന്ത്യൻ സൈൻ ലാംഗ്വജ് ഉപയോഗിച്ചുള്ള ആദ്യത്തെ നൃത്തരൂപം എന്ന വിശേഷണത്തോടെ മേതിൽ ദേവിക ‘ക്രോസ്ഓവർ’ എന്ന വീഡിയോ പ്രദർശനവുമായി രംഗത്തുവരുന്നത്. ഇത് തൻ്റെ ആശയമാണെന്ന് ചൂണ്ടിക്കാട്ടി തൊട്ടുപിന്നാലെ തന്നെ സിൽവി മാക്സി മേന രംഗത്ത് എത്തിയിരുന്നു. മാധ്യമ സിൻഡിക്കറ്റാണ് ഈ വാർത്ത ആദ്യം പുറത്തുവിട്ടത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top