നയന്‍താരയും നിവിന്‍ പോളിയും വീണ്ടും ഒന്നിക്കുന്നു; ലവ് ആക്ഷന്‍ ഡ്രാമയ്ക്ക് ശേഷം ഡിയര്‍ സ്റ്റുഡന്റ്സ്; പോളി ജൂനിയര്‍ പിക്‌ചേഴ്‌സ് നിര്‍മാണം

നയന്‍താരയും നിവിന്‍ പോളിയും ആദ്യമായി ഒന്നിച്ച ചിത്രമായിരുന്നു ധ്യാന്‍ ശ്രീനിവാസന്റെ പ്രഥമ സംവിധാന സംരംഭമായ ലവ് ആക്ഷന്‍ ഡ്രാമ. 2019ലെ ഓണക്കാലത്ത് തിയറ്ററുകളിലെത്തിയ ചിത്രം ബോക്‌സ് ഓഫീസില്‍ മികച്ച പ്രകടനം കാഴ്ചവച്ചു. അഞ്ച് വര്‍ഷത്തിനു ശേഷം നിവിന്‍ പോളിയും നയന്‍താരയും മറ്റൊരു ചിത്രത്തിനു വേണ്ടി ഒന്നിക്കുന്നു എന്നതാണ് പുതിയ വിവരം. ഡിയര്‍ സ്റ്റുഡന്റ് എന്ന ചിത്രത്തിലൂടെ ഈ ഹിറ്റ് കോമ്പോ ഒരിക്കല്‍കൂടി കൈകോര്‍ക്കുന്ന വിവരം നിവിന്‍ പോളി തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.

നവാഗതരായ സന്ദീപ് കുമാറും ജോര്‍ജ് ഫിലിപ്പ് റോയിയും ചേര്‍ന്നാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. നിവിന്‍ പോളിയുടെ നിര്‍മാണ കമ്പനിയായ പോളി ജൂനിയര്‍ പിക്‌ചേഴ്‌സ് ചിത്രത്തിന് മുതല്‍ മുടക്കും. നയന്‍താരയാകും ഡിയര്‍ സ്റ്റുഡന്റിലെ നായികയായി എത്തുക എന്ന് നേരത്തേ മുതലേ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഇന്നാണ് വാര്‍ത്ത സ്ഥിരീകരിച്ചത്.

സ്‌കൂള്‍ അല്ലെങ്കില്‍ കോളജ് ജീവിതത്തെ അടിസ്ഥാനപ്പെടുത്തിയായിരിക്കും ചിത്രം എന്നാണ് ക്രിയേറ്റീവ് പോസ്റ്ററുകളില്‍ നിന്നു ലഭിക്കുന്ന സൂചന. ഉടന്‍ ചിത്രീകരണം ആരംഭിക്കുമെന്നും മറ്റുവിവരങ്ങള്‍ അതിനു ശേഷം പുറത്തുവിടുമെന്നും അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top