ഡിഎ കുടിശ്ശിക 13,000 കോടി; തുക കണ്ടെത്താന്‍ മാര്‍ഗമില്ല; ട്രിബ്യൂണല്‍ ഉത്തരവില്‍ വലഞ്ഞ് സര്‍ക്കാര്‍

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരവേ ജീവനക്കാരുടെ ക്ഷാമബത്ത കുടിശ്ശിക എങ്ങനെ കൊടുക്കുമെന്നറിയാതെ സര്‍ക്കാര്‍. ഈ വർഷം ജൂലായ് വരെയുള്ള കണക്കനുസരിച്ച് 13,000 കോടിയാണ് കുടിശ്ശികയെന്നാണ് ധനവകുപ്പിന്റെ കണക്ക്. സാമ്പത്തിക പ്രതിസന്ധി തടസമായി കരുതാനാവില്ലെന്നും ഡിഎ ഉടന്‍ തന്നെ കൊടുക്കണമെന്നുമാണ് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഉത്തരവ്. സര്‍ക്കാര്‍ തീയതി പറഞ്ഞില്ലെങ്കില്‍ നല്‍കാനുള്ള തീയതി ട്രിബ്യൂണല്‍ വിധിക്കുമെന്നും പറഞ്ഞിരുന്നു.

ഇപ്പോൾ ഏഴുശതമാനം ക്ഷാമബത്തയാണ് നൽകുന്നത്. ഈവർഷം ജൂലായിൽ ഇത് 21 ശതമാനമെത്തി എന്നാണ് ധനവകുപ്പിന്റെ കണക്ക്. ഇതനുസരിച്ചാണ് കുടിശ്ശിക 13,000 കോടിയാവുന്നത്.

സാമ്പത്തിക പ്രതിസന്ധിയിലായ സർക്കാരിന് ഈ പണം അടുത്തെങ്ങും കണ്ടെത്താനാവില്ല. അപ്പീല്‍ പോവുകയാണ് സര്‍ക്കാരിനെ മുന്നിലുള്ള ഏക വഴി. കെഎസ്ആർടിസിയുടെ പെൻഷൻ കുടിശ്ശിക സംബന്ധിച്ച കേസിൽ സംസ്ഥാനം കടുത്ത സാമ്പത്തികപ്രതിസന്ധിയിലാണെന്ന് ചീഫ് സെക്രട്ടറി ഹൈക്കോടതിയെ അറിയിച്ചിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top