പാകിസ്താനില്‍ നബിദിന റാലിയില്‍ ചാവേര്‍ ആക്രമണം; 52 പേര്‍ കൊല്ലപ്പെട്ടു; 50 പേര്‍ക്ക് പരിക്ക്
പാക്കിസ്ഥാൻ: പാകിസ്താനിലെ ബലൂചിസ്താനിൽ നബിദിന റാലിയോടനുബന്ധിച്ച് ഇന്നലെയുണ്ടായ ചാവേർ ആക്രമണത്തിൽ 52 പേർ കൊല്ലപ്പെടുകയും 50 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബലൂചിസ്താനിലെ മസ്തൂങ്ങിലെ മസ്ജിദിന് സമീപമാണ് സ്ഫോടനം നടന്നത്. ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് നവാസ് ഗഷ്‌കോരിയുടെ വാഹനത്തിന്നരികെ വെച്ചാണ് ചാവേർ സ്വയം പൊട്ടിത്തെറിച്ചത്. ആക്രമണത്തിൽ നവാസ് ഗഷ്‌കോരി കൊല്ലപ്പെട്ടു. .
ഭീകരാക്രമണമാണെന്ന് പാക് ആഭ്യന്തരമന്ത്രാലയം സ്ഥിരീകരിച്ചു. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഒരു സംഘടനയും ഇതുവരെ ഏറ്റെടുത്തിട്ടില്ല. ഈ പശ്ചാത്തലത്തിൽ പ്രധാന നഗരങ്ങളിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
എല്ലാ ആശുപത്രികളിലും അടിയന്തരാവസ്ഥ ഏർപ്പെടുത്തിയിരിക്കുകയാണ്.
സ്ഫോടനത്തിൽ പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമായതിനാൽ മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്ന് ജില്ലാ ആരോഗ്യ ഉദ്യോഗസ്ഥൻ അബ്ദുൽ റഷീദ് അറിയിച്ചിട്ടുണ്ട്. കൂടുതൽ രക്ഷാപ്രവർത്തകരെ ജില്ലയിൽ വിന്യസിപ്പിച്ചു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here