കടലില്‍ കുളിക്കുന്നതിനിടെ പുതുവൈപ്പിനില്‍ യുവാവ് മുങ്ങി മരിച്ചു; നാട്ടുകാര്‍ രക്ഷിച്ച രണ്ടുപേരുടെ നില ഗുരുതരം; അപകടത്തില്‍പ്പെട്ടത് ഏഴംഗ സംഘം

കൊച്ചി : പുതുവൈപ്പിനില്‍ കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍പ്പെട്ട് യുവാവ് മരിച്ചു. കലൂര്‍ കത്രിക്കടവ് സ്വദേശി അഭിഷേകാണ് ഇന്ന് രാവിലെ മരിച്ചത്. കൂട്ടുകാര്‍ക്കൊപ്പം കുളിക്കുന്നതിനിടെയാണ് തിരയില്‍പ്പെട്ട് മുങ്ങിപ്പോയത്.

ഏഴംഗ സംഘമാണ് കടലില്‍ കുളിക്കാനിറങ്ങിയത്. കുളിക്കുന്നതിനിടെ മൂന്നുപേര്‍ തിരയില്‍പ്പെടുകായിയിരുന്നു. തിരയില്‍പ്പെട്ട ആല്‍ബില്‍, മിലന്‍ എന്നിവരെ രക്ഷിക്കാന്‍ കഴിഞ്ഞു. എന്നാല്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള ഇവരുടെ നില ഗുരുതരമാണ്.

പുതുവൈപ്പിനിലെ നീന്തല്‍ പരിശീലക ക്ലബിലെ അംഗങ്ങളും നാട്ടുകാരുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഇവര്‍ കരയ്‌ക്കെത്തിച്ചപ്പോള്‍ തന്നെ അഭിഷേക് മരിച്ചിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top