ഷഹ്നയുടെ മരണത്തില്‍ മുഖംരക്ഷിക്കാന്‍ ശ്രമം; ഡോ.അഫ്സാന ഫാബിഖാന്‍ പുതിയ പ്രസിഡന്റ്

തിരുവനന്തപുരം: കേരള മെഡിക്കല്‍ പോസ്റ്റ്‌ ഗ്രാജ്വേറ്റ് അസോസിയേഷന്‍ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുത്തു. കോട്ടയം മെഡിക്കല്‍ കോളേജിലെ ഡോ. അഫ്സാന ഫാബി ഖാനെയാണ് ആക്ടിംഗ് പ്രസിഡന്റ് ആയി തിരഞ്ഞെടുത്തത്. ഡോ.ഷഹ്നയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട പ്രശ്നത്തെ തുടര്‍ന്ന് നിലവിലെ പ്രസിഡന്റായ ഡോ.റുവൈസ് അറസ്റ്റിലായത് സംഘടനക്ക് നാണക്കേടായിരുന്നു. ഈ പ്രതിസന്ധിയില്‍ നിന്നും തലയൂരാന്‍ ഒരു വനിതാ ഡോക്ടറെ തന്നെയാണ് പ്രസിഡന്റാക്കിയത്.

കുറ്റാരോപിതന്‍ എന്ന നിലയില്‍ റുവൈസിനെ സംഘടന നീക്കം ചെയ്തിരിക്കുകയാണ്. ഡിസംബര്‍ മാസം മധ്യത്തോടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ആക്ടിംഗ് പ്രസിഡന്റായി അഫ്സാന ഫാബി ഖാനെ തിരഞ്ഞെടുത്തിരിക്കുന്നു എന്നാണ് വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്. ഇന്നലെ റുവൈസിനെ നീക്കം ചെയ്തതായി അറിയിച്ചുള്ള വാര്‍ത്താക്കുറിപ്പില്‍ പ്രസിഡന്റിനെ നീക്കം ചെയ്തതായി പറഞ്ഞെങ്കിലും റുവൈസിന്‍റെ പേര് പറയാതെ ഒളിച്ച് കളിക്കുകയായിരുന്നു.

ഷഹ്നയുടെ വേര്പാട് ഹൃദയഭേദകമാണ്. സഹപാഠിയെ നഷ്ടമാകുന്നത് വല്ലാത്ത ശൂന്യതയാണ് സൃഷ്ടിക്കുന്നത്. സ്ത്രീധനം എന്ന അനാചാരത്തിനെതിരെ സംഘടന ശക്തമായി നിലകൊള്ളുന്നു. ഷഹ്നയുടെ കുടുംബത്തിന് ഒപ്പമാണ് കെഎംപിജിഎ എന്ന് വ്യക്തമാക്കിയാണ് വാര്‍ത്താകുറിപ്പ് ഇറക്കിയിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top