കർട്ടൻ മുതൽ പാത്രംവരെ ക്രിസ്മസ് മയം; ഇനി വീടു മുഴുവൻ അലങ്കരിക്കാം

തിരുവനന്തപുരം: വീട്ടിലെ കര്‍ട്ടന്‍ മുതല്‍ ഭക്ഷണം കഴിക്കുന്ന പാത്രം വരെ എല്ലാം ക്രിസ്മസ് മയമാണിവിടെ. വിദേശ രാജ്യങ്ങളില്‍ കണ്ടുവന്നിരുന്ന ഈ അലങ്കാരങ്ങളാണ് ഇന്ന് നമ്മുടെ നാട്ടിലും സാധ്യമാകുന്നത്. ക്രിസ്മസാകുമ്പോള്‍ ട്രീയും സ്റ്റാറും പുൽക്കൂടും മിക്ക വീടുകളിലും പതിവാണ്. പക്ഷെ വീട് പൂർണമായും അലങ്കരിക്കുന്നത് അത്ര സാധാരണമല്ല. എന്നാൽ ഈ വീട് മുഴുവൻ ക്രിസ്മസ് അലങ്കാരമാണ്. വീട്ടമ്മയായ സുനു മാത്യുവും മകന്റെ ഭാര്യ സച്ചു ബൈജുവും ചേർന്നാണ് എല്ലാം ഒരുക്കിയത്.

വർഷങ്ങളായി സുനു ശേഖരിച്ച ശില്പങ്ങളും അലങ്കാരവസ്തുക്കളുമാണ് ഇവയിൽ പലതും. ഓരോ വർഷവും പുതുതായി എന്തെങ്കിലും ചേർക്കാനും പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. സച്ചു കൂടിവന്നതോടെ അലങ്കാരങ്ങൾക്ക് പകിട്ട് കൂടി. ക്രീപേഴ്‌സും മുളയുമെല്ലാം ഉപയോഗിച്ച് സച്ചു തന്നെ സ്വയം ചെയ്തതാണ് ഈ ഹാങ്ങിങ്സ് എല്ലാം. ലിനെന്‍സും ഭക്ഷണം കഴിക്കുന്ന പാത്രങ്ങളുമെല്ലാം ക്രിസ്മസ് തീമുമായി ചേര്‍ന്ന് നില്‍ക്കുന്നുണ്ട്.

24 വർഷം പഴക്കമുണ്ട് ഇവിടുത്തെ ക്രിസ്മസ് ട്രീക്ക്. ഓരോ വർഷവും കഴുകി ഭംഗിയായി പായ്ക്കുചെയ്ത് വയ്ക്കുന്നത് കൊണ്ട് ട്രീയുടെ ഭംഗിക്ക് ഒരു കോട്ടവും വന്നിട്ടില്ല. ക്രിസ്മസിനെ വരവേൽക്കാൻ അലങ്കരിക്കുന്നതിനേക്കാൾ ശ്രമകരമാണ് ഇതെല്ലാം സൂക്ഷിച്ചു വയ്ക്കാനെന്നാണ് ഈ വീട്ടമ്മ പറയുന്നത്. സുനുവും സുഹൃത്തുക്കളും ചേർന്ന് പത്തു വർഷമായി നടത്തുന്ന ‘സ്പർശ്’ എന്ന ലിനെൻ സ്റ്റോറിൽ നിന്ന് കസ്റ്റമൈസ്‌ ചെയ്ത് എടുത്തതാണ് കർട്ടനും ചെയർ കവറും ടേബിൾ റണ്ണേഴ്‌സുമൊക്കെ. ഓരോ സീസണിന് അനുസരിച്ചുള്ള ഹോം ഡെക്കോർസ് ഇവിടെ കസ്റ്റമൈസ്‌ ചെയ്ത് നൽകുന്നുണ്ട്. ആവശ്യക്കാരുടെ ബജറ്റിന് അനുസരിച്ച് ലിനെൻസ് ഇവിടെ നിന്ന് ചെയ്തുവാങ്ങാം.

Logo
X
Top