‘സ്വർണത്തിൽ’ നേരിയ ആശ്വാസം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ ചെറിയ കുറവ്. ഇന്ന് ഗ്രാമിന് 15 രൂപ ഇടിഞ്ഞ് ഒരു ഗ്രാം സ്വർണത്തിൻ്റെ വില 5635 രൂപയിലെത്തി. ഒരു പവൻ സ്വർണത്തിന് വില 45,080 രൂപയുമായി. 18 കാരറ്റ് സ്വർണത്തിന് വില പത്ത് രൂപ കുറഞ്ഞ് ഗ്രാമിന് 4670 രൂപയിലുമെത്തി.

സ്വർണ വിലയില്‍ റെക്കോഡുകള്‍ ഭേദിച്ചുകൊണ്ടാണ് ഒക്ടോബർ മാസം കടന്ന് പോയത്. ഒക്ടോബർ 28 നായിരുന്നു സ്വർണ വില സർവ്വകാല റെക്കോഡില്‍ എത്തിയത്. ഒരു പവന് 45920 എന്ന നിരക്കിലായിരുന്നു അന്നത്തെ വില്‍പ്പന.

ഒക്ടോബർ 29 നും ഈ നിലയില്‍ വില തുടർന്നു. പിന്നീട് സ്വർണ വില കുറഞ്ഞെങ്കിലും കഴിഞ്ഞ ദിവസങ്ങളിൽ നേരിയ തോതിൽ വർധനവ് രേഖപ്പെടുത്തിയിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top