കേരളത്തിലേക്ക് മൂന്നാം വന്ദേഭാരത്; ദീപാവലി സ്‌പെഷ്യല്‍ സര്‍വീസ് ചെന്നൈ, ബംഗളൂരു, കൊച്ചി നഗരങ്ങളെ ബന്ധിപ്പിച്ച്

ചെന്നൈ: കേരളത്തിലേക്ക് വീണ്ടും വന്ദേഭാരത് ട്രെയിനെത്തുന്നു. ദീപാവലിയോട് അനുബന്ധിച്ചുള്ള തിരക്ക് കണക്കിലെടുത്താണ് പ്രത്യേക സര്‍വീസ്. കര്‍ണാടകയേയും തമിഴ്‌നാടിനെയും ബന്ധിപ്പിച്ചായിരിക്കും സര്‍വീസ് നടത്തുക. ചെന്നൈ -ബെംഗളൂരു- എറണാകുളം റൂട്ടിലാക്കും സ്‌പെഷ്യല്‍ ട്രെയിനോടുക. വ്യാഴാഴ്ചയ്ക്കും തിങ്കളാഴ്ചയ്ക്കും ഇടയിലാകും സര്‍വീസ്. ദക്ഷിണ റെയില്‍വേയുടെ കൈവശമുള്ള സ്‌പെയര്‍ റാക്കുകള്‍ ഉപയോഗിക്കാനാണ് നിര്‍ദേശം.

മൂന്ന് സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് എട്ട് സര്‍വീസുകള്‍ നടത്താനാണ് ദക്ഷിണ റെയില്‍വേ ഉദ്ദേശിക്കുന്നത്. വൈകുന്നേരം ചെന്നൈയില്‍ നിന്ന് പുറപ്പെട്ട് രാവിലെ നാല് മണിയോടെ ബംഗളൂരുവിലെത്തും. നാലരയോടെ ബംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് ഒന്നരയോടെ എറണാകുളത്ത് എത്തുന്ന രീതിയിലാണ് സമയക്രമം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top