മോദി-മെത്രാൻ കൂടിക്കാഴ്ച മിണ്ടാതെ ദീപിക; വാർത്ത ഒഴിവാക്കി ഒറ്റ ഫോട്ടോയിൽ ഒതുക്കി

ഡൽഹി: ക്രിസ്മസ് ദിനത്തിൽ വിവിധ ക്രൈസ്തവ സഭ അധ്യക്ഷൻമാർ ഉൾപ്പെടെയുള്ള പ്രതിനിധികൾക്കായി ഒരുക്കിയ സ്നേഹവിരുന്നിനെ പാടേ അവഗണിച്ച് സീറോ മലബാർ സഭയുടെ മുഖപത്രമായ ദീപിക. ഒന്നാം പേജിൽ രാഷ്ട്ര ദീപിക മാനേജിംഗ് ഡയറക്ടർ ഫാദർ ബെന്നി മുണ്ടനാട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉണ്ണിയേശുവിൻ്റെ രൂപം സമ്മാനിക്കുന്ന രണ്ട് കോളം ചിത്രം മാത്രമാണ് ദീപിക നൽകിയത്.

ഉൾപേജിൽ ജോയി ആലുക്കാസ് ഗ്രൂപ്പ് എംഡി ജോയി ആലുക്കാസ് പ്രധാനമന്ത്രിയോടൊപ്പം നിൽക്കുന്ന ചിത്രം കൊടുത്തിട്ടുണ്ട്. ഇതൊഴിച്ച പ്രധാനമന്ത്രിയുമായി നടന്ന കൂടിക്കാഴ്ചകളെക്കുറിച്ച് കാര്യമായ വാർത്തകളൊന്നും ദീപിക നൽകിയിട്ടില്ല. ഫരീദാബാദ് രൂപതാ ആർച്ച് ബിഷപ്പ് മാർ കുര്യാക്കോസ് ഭരണിക്കുളങ്ങരയും കൂടിക്കാഴ്ചയിൽ പങ്കെടുത്തിരുന്നു. കഴിഞ്ഞ ഒൻപത് വർഷമായി ക്രൈസ്തവർക്ക് നേരെ രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന അക്രമങ്ങളെക്കുറിച്ചോ മണിപ്പൂരിലെ കലാപത്തെക്കുറിച്ചോ നിലപാട് വ്യക്തമാക്കാൻ പ്രധാനമന്ത്രി തയ്യാറായിട്ടുമില്ല.

ക്രൈസ്തവ സമൂഹവുമായി തനിക്ക് ദീർഘകാലത്തെ ഊഷ്മള ബന്ധമുണ്ട്. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് മണിനഗറിലെ ക്രൈസ്തവരുമായി അടുത്ത ബന്ധം പുലർത്തിയ കാര്യമൊക്കെ പ്രധാനമന്ത്രി കൂടിക്കാഴ്ചയിൽ വിവരിച്ചിരുന്നു. ഇന്ന് സംസ്ഥാനത്തിറങ്ങിയ ഒട്ടുമിക്ക ദിനപത്രങ്ങളും പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ചയെക്കുറിച്ച് വിശദമായ വാർത്തകൾ നൽകിയിട്ടുണ്ട്. സ്നേഹവിരുന്നിനെക്കുറിച്ചുള്ള ദീപികയുടെ വാർത്താ തമസ്കരണം സഭാ വൃത്തങ്ങളിൽ ചർച്ചയായിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top