ദീപിക പദുക്കോണിന് പെണ്‍കുഞ്ഞ്; സന്തോഷം പങ്കുവച്ച് രണ്‍വീര്‍ സിങ്

ബോളിവുഡ് സൂപ്പര്‍ ജോഡികളായ ദീപിക പദുക്കോണ്‍ – രണ്‍വീര്‍ സിങ് എന്നിവർക്ക് പെണ്‍കുഞ്ഞ് പിറന്നു. മുബൈയിലെ എച്ച്എന്‍ റിലയന്‍സ് ആശുപത്രിയിലായിരുന്നു കുഞ്ഞിന്റെ ജനനം.

തങ്ങളുടെ പുതിയ അധ്യായം തുടങ്ങുകയാണെന്നും വളരെ സന്തോഷത്തിലാണെന്നും താരങ്ങള്‍ അറിയിച്ചിട്ടുണ്ട്. ഇരുവരുടേയും കുടുംബാംഗങ്ങളെല്ലാം ആശുപത്രിയില്‍ എത്തിയിട്ടുണ്ട്.

2018ലാണ് ഇരുതാരങ്ങളും വിവാഹിതരായത്. 2024 ഫെബ്രുവരിയിലാണ് ഗര്‍ഭിണിയാണെന്ന വിവരം പുറത്തുവിട്ടത്. പ്രസവത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് ഇവരുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top