മാന്‍ കൊമ്പ് വില്‍പ്പനയ്ക്ക് വച്ചു; രണ്ട് യുവാക്കള്‍ അറസ്റ്റിലായി; ഷാഡോ പോലീസ് എത്തിയത് വാങ്ങാനെന്ന വ്യാജേന

നെ​ടു​മ​ങ്ങാ​ട്: വി​ൽ​പ്പ​ന​യ്ക്കാ​യി മാ​ൻ​കൊ​മ്പ് വീ​ട്ടി​ൽ സൂ​ക്ഷി​ച്ച യുവാക്കള്‍ നെടുമങ്ങാട് പിടിയിലായി. ശ​ര​ത്കു​മാ​ർ(40), സു​ധീ​ഷ്(35) എ​ന്നി​വ​രെയാണ് റൂ​റ​ൽ ഷാ​ഡോ പോ​ലീ​സ് സം​ഘം പി​ടി​കൂ​ടിയത്. മാന്‍ കൊമ്പിനൊപ്പം സു​ധീ​ഷി​ന്‍റെ വീ​ട്ടി​ൽ നി​ന്നും ര​ണ്ടേ​കാ​ൽ ഗ്രാം ​ക​ഞ്ചാ​വും ക​ണ്ടെ​ടു​ത്തു.

മാ​ൻ കൊ​മ്പ് വില്‍ക്കാനുണ്ടെന്ന് ശരത്കുമാര്‍ പ​ല​രെ​യും അ​റി​യി​ച്ചു. ഇതോടെയാണ് വിവരം അറിഞ്ഞ ഷാഡോ പോലീസ് കൊമ്പ് വാങ്ങാനെന്ന വ്യാജേന ശ​ര​ത്കു​മാ​റി​നെ സ​മീ​പി​ച്ചത്. 5000 രൂപ അഡ്വാന്‍സും നല്‍കി. മാ​ൻ കൊ​മ്പ് കാ​ണാ​നാ​യി സു​ധീ​ഷി​ന്‍റെ വീ​ട്ടി​ൽ എ​ത്തിയാണ് പോലീസ് പ്രതികളെ പിടികൂടിയത്.

വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കൈ​മാ​റി​യ പ്ര​തി​ക​ളെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top