സി എൻ മോഹനൻ മാപ്പ് പറയണം; ഡൽഹി ഹൈക്കോടതിയിൽ അപകീര്‍ത്തിക്കേസ് ഫയൽ ചെയ്ത് കുഴൽനാടന്റെ നിയമസ്ഥാപനം
കൊച്ചി: സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി.എൻ.മോഹനനെതിരെ നിയമനടപടിക്ക് തുടക്കമിട്ട് കോണ്‍ഗ്രസ് നേതാവും മൂവാറ്റുപുഴ എംഎല്‍എയുമായ മാത്യു കുഴല്‍നാടന്‍ പങ്കാളിയായ നിയമ സ്ഥാപനം. രണ്ടര കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ‘കെഎംഎന്‍പി ലോ’യാണ് അപകീര്‍ത്തിക്കേസ് ഫയൽ ചെയ്തത്. ഡല്‍ഹി ഹൈക്കോടതിയിലാണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്.
നോട്ടിസ് കിട്ടി ഏഴു ദിവസത്തിനുള്ളില്‍ പരസ്യമായി മാപ്പ് പറയണം. ഇതിന് തയ്യാറല്ലെങ്കിൽ നഷ്ടപരിഹാരം നൽകണമെന്നാണ് ആവശ്യം. അല്ലാത്തപക്ഷം നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും വക്കീൽ നോട്ടിസില്‍ പറയുന്നു.
മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിയുടെ മകൾക്കെതിരെ മാത്യു കുഴല്‍നാടന്‍ രംഗത്തെത്തിയതിനു പിന്നാലെയാണ് സി.എന്‍.മോഹനൻ വാര്‍ത്താസമ്മേളനം വിളിച്ച് മാത്യുവിനും അഭിഭാഷക സ്ഥാപനത്തിനും എതിരെ ആരോപണങ്ങള്‍ ഉന്നയിച്ചത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here