പ്രതിരോധ രഹസ്യം ചോർത്തി; വീണ്ടും കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ എൻഐഎ

കൊച്ചി കപ്പൽ നിർമാണശാലയിലും ജീവനക്കാരുടെ ക്വാട്ടേഴ്സുകളിലും എൻഐഎ പരിശോധന. നിർണായക പ്രതിരോധ വിവരങ്ങളടങ്ങുന്ന ചിത്രങ്ങൾ ചോർത്തി നൽകിയതിനെ തുടർന്നാണ് റെയ്ഡ്. ഹൈദരാബാദ് എൻഐഎ യൂണിറ്റ് ഒരു ജീവനക്കാരനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യുകയാണ്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി ഹൈദരാബാദിലേക്ക് കൊണ്ടു പോകുമെന്നാണ് റിപ്പോർട്ടുകൾ. മുമ്പും ചാരവൃത്തിക്ക് ഒരു ജീവനക്കാരനെ ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തിരുന്നു.

2023 മാർച്ച് ഒന്നിനും ഡിസംബർ പത്തിനും ഇടയിൽ എയ്ജൽ പായൽ എന്ന ഫെയ്സ്ബുക്ക് പേജിന് പ്രതിരോധ കപ്പലുകളുടെ ഉള്ളിലുള്ള ചിത്രങ്ങളടക്കം ചോർത്തി നൽകിയതായി എൻഐഎ കണ്ടെത്തിയിരുന്നു. കപ്പൽ നിര്‍മാണശാലയിലെ കരാർ തൊഴിലാളി ശ്രീനിഷ് പൂക്കോടിനെയാണ് 2023 ഡിസംബറിൽ അറസ്റ്റ് ചെയ്തത്. ഇലക്ട്രോണിക് മെക്കാനിക്കായ ഇയാൾ ഇന്ത്യൻ നേവിയ്ക്കായി നിർമാണം പുരോഗമിക്കുന്ന കപ്പലിൻ്റെ പ്രധാന ഭാ​ഗങ്ങൾ, പ്രതിരോധ കപ്പലുകളുടെ വരവ്, പൊസിഷനിംഗ് അടക്കം രഹസ്യമായി സൂക്ഷിക്കുന്ന വിവരങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ ചോർത്തി നൽകിയത്.

രണ്ട് വര്‍ഷം മുമ്പ് അഫ്ഗാൻ പൗരൻ അസം സ്വദേശിയെന്ന വ്യാജേനെ ഷിപ്പ്‌യാര്‍ഡില്‍ ജോലി ചെയ്തിരുന്നുവെന്ന് സംസ്ഥാന പോലീസ് കണ്ടെത്തിയിരുന്നു. രാജ്യസുരക്ഷയെ സംബന്ധിക്കുന്ന കേസായതിനാൽ കേന്ദ്ര ഏജൻസിക്ക് കൈമാറുകയായിരുന്നു. ഇയാൾ പ്രതിരോധ വിവരങ്ങൾ വിദേശ രാജ്യങ്ങൾക്ക് കൈമാറിയെന്നാണ് എന്‍ഐഎ സംശയിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top