ഹരിയാന തിരഞ്ഞെടുപ്പില്‍ മാറ്റം; ബിഷ്‌ണോയ് സമുദായത്തിന്റെ ആവശ്യം പരിഗണിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്‍

ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ് തീയതിയില്‍ മാറ്റം. ഒക്ടോബര്‍ ഒന്നിന് പ്രഖ്യാപിച്ചിരുന്ന വോട്ടെടുപ്പ് അഞ്ചാം തീയതിയിലേക്കാണ് മാറ്റിയിരിക്കുന്നത്. വോട്ടെണ്ണല്‍ ഒക്ടോബര്‍ എട്ടിന് തന്നെ നടക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രഖ്യാപിച്ചു.

ബിഷ്‌ണോയ് സമുദായത്തിന്റെ പ്രധാന ഉത്സവമായ അസോജ് അമാവസി നടക്കുന്ന ദിവസമായതിനാലാണ് തിരിഞ്ഞെടുപ്പ് തീയതിയില്‍ മാറ്റം വരുത്തിയത്. രാജസ്ഥാനിലെ ആരാധനാ കേന്ദ്രത്തിലേക്ക് ബിഷ്‌ണോയ് സമുദായത്തിലുള്ളവര്‍ സന്ദര്‍ശനം നടത്തുന്ന ഉത്സമാണ് അസോജ് അമാവസി. ഇതുമൂലം പലര്‍ക്കും വോട്ട് രേഖപ്പെടുത്താന്‍ കഴിയാത്ത് സ്ഥിതിയുണ്ടാകുമെന്നത് പരിഗണിച്ചാണ് തീരുമാനം. ഒക്ടോബര്‍ ഒന്നിന് ജമ്മു കാശ്മീരില്‍ പ്രഖ്യാപിച്ച ആദ്യഘട്ട തിരഞ്ഞെടുപ്പില്‍ മാറ്റമില്ല.

ബിജെപി, ബിഷ്‌ണോയ് മഹാസഭ എന്നിവയുടെ ആവശ്യം പരിഗണിച്ചാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഇത്തരമൊരു തീരുമാനം എടുത്തിരിക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും ഈ തീരുമാനത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top