വിദ്യാര്‍ത്ഥിനി കുളത്തില്‍ മരിച്ചനിലയില്‍; ആരതിയെ കാണാതായത് ശനിയാഴ്ച മുതല്‍
July 15, 2024 11:58 AM

മട്ടാഞ്ചേരിയില്‍ വീട്ടില്‍നിന്ന് കാണാതായ വിദ്യാര്‍ത്ഥിനി അമ്പലക്കുളത്തില്‍ മരിച്ചനിലയില്‍. കരിപ്പാലം ജിഎച്ച്എസ് സ്‌കൂളിനുസമീപം ശ്രീനി കുമാറിന്റെയും രാജേശ്വരിയുടെയും മകള്‍ എസ്. ആരതി(18)യെയാണ് മട്ടാഞ്ചേരി ടിഡി അമ്പലക്കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മുണ്ടംവേലി എംഇഎസ് കോളേജില്‍ ബികോം ഒന്നാംവര്‍ഷ വിദ്യാര്‍ഥിനിയാണ്.
ആരതിയെ ശനിയാഴ്ച വൈകീട്ട് മുതല്‍ കാണാനില്ലെന്നു കാണിച്ച് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് ഫൊറന്‍സിക് വിഭാഗവും മട്ടാഞ്ചേരി അസി. പോലീസ് കമ്മിഷണറും സ്ഥലത്തെത്തിയിരുന്നു. മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ആതിരയാണ് സഹോദരി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here