‘കാതലിൽ’ തർക്കം; പിൻവാതിൽ പ്രവേശനമെന്ന് ഐഎഫ്എഫ്കെ ഡെലിഗേറ്റുകൾ

തിരുവനന്തപുരം: ജിയോ ബേബിയുടെ സംവിധാനത്തിൽ മമ്മൂട്ടിയേയും ജ്യോതികയേയും കേന്ദ്ര കഥാപാത്രമാക്കിയെത്തിയ ‘കാതൽ’ സിനിമയ്ക്ക് ഇരുത്തിയെട്ടാം കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ (ഐഎഫ്എഫ്കെ ) ഗംഭീര വരവേൽപ്പ്. മേളയിലെ ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനത്തിന്റെ റിസര്‍വേഷന്‍ ടിക്കറ്റുകൾ നിമിഷങ്ങൾക്കകമാണ് പ്രതിനിധികൾ ബുക്ക് ചെയ്തത്. ഗോവ രാജ്യാന്തര ചലച്ചിത്ര മേളയിലെ (ഐഎഫ്ഐ) പ്രദര്‍ശനത്തിനും തിയേറ്റര്‍ റിലീസിനും ശേഷം എത്തിയ ചിത്രത്തിന് മികച്ച സ്വീകരണമാണ് കേരളത്തിൻ്റെ സ്വന്തം മേളയിലും ലഭിച്ചിരിക്കുന്നത്.

റിസർവേഷൻ ചെയ്യാത്ത 30 ശതമാനം സീറ്റുകളില്‍ പ്രവേശനത്തിനായി ആയിരക്കണക്കിന് ഡെലിഗേറ്റുകളാണ് ഒഴുകിയെത്തിയത്. വൻ തിരക്ക് കാരണം വൈകിയാണ് ചിത്രത്തിൻ്റെ പ്രദർശനം ആരംഭിച്ചത്. ചിത്രത്തിന് സീറ്റ് ലഭിക്കാത്ത പ്രതിനിധികളും സംഘാടകരുമായി വാക്കുതർക്കമുണ്ടായി. അൺ റിസർവ്ഡ് സീറ്റുകളിൽ മണിക്കൂറുകളോളം ക്യൂ നിന്നവരിൽ നിന്നും 30 ശതമാനം പേരെ പോലും തീയേറ്ററിനുള്ളിലേക്ക് കയറ്റിയില്ലെന്നാണ് ഇവരുടെ ആരോപണം.

സംഘാടകരുടെ പ്രിയപ്പെട്ടവരെ പിന്‍വാതിലിലൂടെ പ്രവേശിപ്പിച്ചെന്നും ആരോപണമുണ്ട്. സീറ്റ് ലഭിക്കാത്തവർ തറയിൽ നിലത്തിരുന്ന് കാണാനുള്ള സന്നദ്ധത അറിയിച്ചിട്ടും പ്രതിനിധികളെ ആരെയും അകത്ത് പ്രവേശിക്കാന്‍ ആദ്യം സംഘാടകര്‍ തയ്യാറായില്ല. പ്രതിഷേധം ശക്തമായതോടെ തിങ്ങിനിറഞ്ഞുനിന്ന ഡെലിഗേറ്റുകളില്‍ കുറച്ചുപേര്‍ക്ക് പ്രവേശനം അനുവദിച്ച് സംഘാടകർ തടിയൂരുകയായിരുന്നു.

സംവിധായകാന്‍ ജിയോ ബേബി, തിരക്കഥാകൃത്ത് ആദര്‍ശ് സുകുമാരന്‍, നടന്മാരായ കുമാര്‍ സുനില്‍, സുധി കോഴിക്കോട് ഉള്‍പ്പടെയുള്ള അണിയ പ്രവർത്തകരും ഇന്ന് പ്രദര്‍ശനം കാണാനെത്തിയിരുന്നു. ചിത്രത്തിന് eഭിച്ച പ്രേക്ഷക പങ്കാളിത്തം സന്തോഷം പകരുന്നതാണെന്ന് സംവിധായകന്‍ ജിയോ ബേബി പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top