ഹേമകമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ വെട്ടിയ പേജിലെ വിവരങ്ങള്‍ നാളെ പുറത്തുവിട്ടേക്കും; വിവരാവകാശ കമ്മീഷണറുടെ ഉത്തരവ് നാളെ

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ നീക്കം ചെയ്ത ഭാഗങ്ങള്‍ നാളെ പുറത്തുവിട്ടേക്കും. ഇത് സംബന്ധിച്ച വിവരാവകാശ കമ്മീഷണറുടെ ഉത്തരവ് നാളെ പുറത്തിറങ്ങും. സര്‍ക്കാര്‍ നീക്കം ചെയ്ത 49 മുതല്‍ 53 വരെയുള്ള പേജുകളിലെ വിവരങ്ങളാണ് പുറത്തുവരുമെന്ന് കരുതുന്നത്. അപേക്ഷ നല്‍കിയ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഈ പേജുകളിലെ വിവരംകൈമാറിയേക്കും.

വ്യക്തിപരമായ വിവരങ്ങള്‍ അടങ്ങിയ പേജുകള്‍ ഒഴിവാക്കി ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടണം എന്നായിരുന്നു വിവരാവകാശ കമ്മീഷന്‍ നിര്‍ദേശിച്ചത്. ഇത് അനുസരിച്ചാണ് സര്‍ക്കാര്‍ 49 മുതല്‍ 53 വരെയുള്ള പേജുകള്‍ നീക്കം ചെയ്തത്. എന്നാല്‍, ഇതിനെതിരെ മാധ്യമപ്രവര്‍ത്തകര്‍ വീണ്ടും വിവരാവകാശ നിയമ പ്രകാരം അപേക്ഷ നല്‍കുകയും അതില്‍ ഹിയറിങ് നടക്കുകയും ചെയ്തിരുന്നു.

പേജുകള്‍ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരിനു തന്നെ ആശയ കുഴപ്പം ഉണ്ടായിരുന്നുവെന്നതാണ് മാധ്യമ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയത്. നീക്കം ചെയ്ത പേജുകള്‍ പുറത്തുവരേണ്ടതുണ്ട് എന്നായിരുന്നു ഹിയറിങ്ങിലെ ആവശ്യങ്ങളില്‍ പ്രധാനം. ഇക്കാര്യത്തിലാണ് ശനിയാഴ്ച വിവരാവകാശ കമ്മീഷന്റെ ഉത്തരവ് പുറത്തിറങ്ങുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top