വോട്ടര്‍മാര്‍ക്ക് ഒരു ജോഡി ഷൂവും 1001 രൂപയും; ഡല്‍ഹി ബിജെപി സ്ഥാനാര്‍ത്ഥിക്ക് എതിരെ തിരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് കേസ്
ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാർഥി പർവേഷ് വർമയ്‌ക്കെതിരെ തിരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് കേസ്. ന്യൂഡൽഹി നിയോജക മണ്ഡലത്തിലെ വോട്ടർമാർക്ക് ഷൂ വിതരണം ചെയ്യുന്ന വീഡിയോ പുറത്തുവന്നതിനെ തുടര്‍ന്നാണ് വർമക്കെതിരെ പരാതി വന്നത്. അഭിഭാഷകനായ രജനിഷ് ഭാസ്‌കർ ആണ് വീഡിയോ സഹിതം പരാതി നല്‍കിയത്. ഇതോടെയാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ കേസ് എടുക്കാന്‍ നിര്‍ദേശം നല്‍കിയത്. ഫെബ്രുവരി അഞ്ചിനാണ് ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുകയും എട്ടിന് ഫലം പ്രഖ്യാപിക്കും.
ന്യൂഡൽഹി അസംബ്ലി സീറ്റിൽ എഎപി അധ്യക്ഷൻ അരവിന്ദ് കേജ്‌രിവാളിനെ എതിരിടുന്നത് പര്‍വേഷ് വര്‍മയാണ്. കോണ്‍ഗ്രസിന്റെ സന്ദീപ് ദീക്ഷിത് ആണ് മണ്ഡലത്തിലെ മറ്റൊരു സ്ഥാനാര്‍ത്ഥി.
ജനപ്രാതിനിധ്യ നിയമത്തിൻ്റെ 123-ാം വകുപ്പ് അനുസരിച്ച് വര്‍മയുടെ നടപടി ചട്ടലംഘനമാണ്. ബിജെപി സ്ഥാനാർത്ഥി വനിതാ വോട്ടർമാർക്കായി 1,100 രൂപ വിതരണം ചെയ്യുകയും വോട്ടർമാരെ ആകർഷിക്കാൻ ‘ഹർ ഘർ നൗക്രി’ പദ്ധതി പ്രോത്സാഹിപ്പിക്കുകയും ചെയ്തുവെന്നും അരവിന്ദ് കേജ്‌രിവാളും ആരോപണം ഉന്നയിച്ചിരുന്നു.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിന് ശേഷം വർമ ന്യൂ ഡൽഹി നിയോജക മണ്ഡലത്തിൽ തൊഴിൽ മേളകൾ നടത്തി, ജോബ് കാർഡുകൾ വിതരണം ചെയ്തു, ആരോഗ്യ ക്യാമ്പുകൾ വഴി കണ്ണടകൾ വിതരണം ചെയ്തു എന്നൊക്കെയാണ് എഎപി ആരോപിച്ചത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here