കേജ്‌രിവാളിൻ്റെ ഹനുമാനും ടിക്കറ്റ്; മുഖ്യമന്ത്രിക്കും മുൻമുഖ്യമന്ത്രിക്കും എതിരെ കരുത്തര്‍; ഡല്‍ഹി പിടിക്കാന്‍ ആദ്യഘട്ട പട്ടികയുമായി ബിജെപി

ആം ആദ്മി പാർട്ടിയുടെ (എഎപി) ഡൽഹിയിലെ ഭരണം അവസാനിപ്പിക്കാൻ ചടുലമായ നീക്കങ്ങളുമായി ബിജെപി. ന്യൂഡൽഹി മണ്ഡലത്തിൽ നിന്നും മത്സരിക്കുന്ന ​​എഎപി ദേശീയ കൺവീനർ അരവിന്ദ് കേജ്‌രിവാളിനെതിരെയും കൽക്കാജിയിൽ നിന്നും മുഖ്യമന്ത്രി അതിഷിക്കെതിരെയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

കേജ്‌രിവാളിനെതിരെ മുൻ ലോക്‌സഭാ എംപി പർവേഷ് വർമയെയാണ് കളത്തിൽ ഇറക്കുന്നത്. വോട്ടർമാർക്ക് പണം വിതരണം ചെയ്തുവെന്ന് എഎപി ആരോപണം ഉന്നയിക്കുന്ന വ്യക്തിയാണ് വർമ. ഡൽഹി മുൻ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിൻ്റെ മകൻ സന്ദീപ് ദീക്ഷിതിനെയാണ് കോൺഗ്രസ് ഇവിടെ മത്സരിപ്പിക്കുന്നത്. ബിജെപി മുതിർന്ന നേതാവ് രമേഷ് ബിധുരിയാണ് മുഖ്യമന്ത്രി അതിഷിക്കെതിരെ ജനവിധി തേടുക. കൽക്കാജിയിൽ അൽക്ക ലാംബയും കോൺഗ്രസ് സ്ഥാനാർത്ഥിയായി രംഗത്തെത്തും.

നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്ന് ബിജെപിയിൽ ചേർന്ന എഎപി മുൻ മന്ത്രിമാരായ രാജ് കുമാർ ആനന്ദ്, കൈലാഷ് ഗഹ്‌ലോട്ട് എന്നിവർക്കും ടിക്കറ്റ് നൽകിയിട്ടുണ്ട്. ഗഹ്‌ലോട്ടിന് ബിജ്വാസൻ സീറ്റാണ് നൽകിയിരിക്കുന്നത്. രാജ് കുമാർ ആനന്ദ്, പട്ടേൽ നഗർ സീറ്റും ഉറപ്പിച്ചു. എഎപിയിലുള്ള കാലത്ത് താൻ അരവിന്ദ് കേജ്‌രിവാളിൻ്റെ ഹനുമാനാണെന്ന് പ്രഖ്യാപിച്ച ഗഹ്‌ലോട്ട് കഴിഞ്ഞ വർഷം നവംബറിലാണ് ബിജെപിയിൽ ചേർന്നത്. എഎപി അതിൻ്റെ അടിസ്ഥാന മൂല്യങ്ങളിൽ നിന്ന് വ്യതിചലിച്ചു എന്ന് ആരോപിച്ചായിരുന്നു പാർട്ടി വിട്ടത്.

വരാനിരിക്കുന്ന ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിനുള്ള 29 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടികയാണ് ബിജെപി ഇന്ന് പുറത്തുവിട്ടത്. 38 സ്ഥാനാർത്ഥികളുടെ പട്ടിക എഎപി പുറത്തുവിട്ടതിന് പിന്നാലെയാണ് ബിജെപിയുടെ പ്രഖ്യാപനം. 20 സിറ്റിങ് എംഎൽഎമാർക്ക് ഡൽഹി തിരഞ്ഞെടുപ്പിൽ എഎപി ടിക്കറ്റ് നിഷേധിച്ചിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top