കോണ്‍ഗ്രസിനെ തള്ളി കേജ്‌രിവാൾ; ഡല്‍ഹിയില്‍ മത്സരം ബിജെപിയും എഎപിയും തമ്മില്‍

ഡല്‍ഹി തിരഞ്ഞെടുപ്പില്‍ താന്‍ രണ്ട് സീറ്റില്‍ മത്സരിക്കുമെന്ന പ്രചാരണങ്ങളില്‍ പ്രതികരണവുമായി അരവിന്ദ് കേജ്‌രിവാൾ. ഒരു സീറ്റില്‍ മാത്രമേ മത്സരിക്കുകയുള്ളൂവെന്നും അത് ഡല്‍ഹി സീറ്റായിരിക്കുമെന്നും കെജ്‌രിവാള്‍ പറഞ്ഞു. ഡല്‍ഹിയില്‍ എഎപിയും ബിജെപിയുമായിട്ടായിരിക്കും പോരാട്ടം.

ഇന്ത്യാ സഖ്യത്തിന്റെ ഭാഗമായിട്ടായിരിക്കില്ല മത്സരമെന്നും കേജ്‌രിവാൾ പറഞ്ഞു.
ബിജെപി ഐടി സെല്‍ തലവനായ അമിത് മാളവ്യയുടെ എക്സ് പോസ്റ്റിനു മറുപടിയായാണ്‌ പ്രതികരണം. കേജ്‌രിവാൾ പരാജയം ഭയക്കുന്നുവെന്നും ഒന്നിലധികം സീറ്റില്‍ മത്സരിക്കാനുള്ള നീക്കം നടത്തുന്നുവെന്നുമാണ് മാളവ്യ പറഞ്ഞത്.

2013 മുതല്‍ ഡല്‍ഹിയെ പ്രതിനിധീകരിക്കുന്നത് കേജ്‌രിവാളാണ്. എന്നാല്‍ ഇക്കുറി മത്സരം കടുത്തതാകും. ബിജെപി മുന്‍ മുഖ്യമന്ത്രി സാഹിബ് സിങ് വര്‍മയുടെ മകന്‍ പര്‍വേഷ് വര്‍മയും കോണ്‍ഗ്രസിന്റെ ഷീല ദീക്ഷിതിന്റെ മകന്‍ സന്ദീപ് ദീക്ഷിതുമാണ് എതിരാളികള്‍.

എഎപിയെ പിന്തുണക്കാന്‍ തീരുമാനിച്ച തൃണമൂല്‍ കോണ്‍ഗ്രസ്, സമാജ് വാദി പാര്‍ട്ടി, ശിവസേന(ഉദ്ദവ്) എന്നീ പാര്‍ട്ടികള്‍ക്ക് നന്ദി എന്നും കേജ്‌രിവാള്‍ പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top