ഡല്‍ഹി പോളിങ് ബൂത്തിലേക്ക്; മോദി മഹാകുംഭമേളയില്‍ പങ്കെടുക്കാന്‍ പ്രയാഗ്‌രാജിലേക്കും

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ പോളിങ് തുടങ്ങി. 70 സീറ്റുകളിലേക്ക് ഒറ്റ ഘട്ടമായാണ് വോട്ടെടുപ്പ് നടക്കുന്നത്. ശക്തമായ ത്രികോണ മത്സരമാണ് ഡല്‍ഹിയില്‍ നടക്കുന്നത്. ട്രിപ്പിള്‍ ലക്ഷ്യമിട്ട് ആം ആദ്മി പാര്‍ട്ടിയും ഭരണം പിടിക്കാന്‍ ബിജെപിയും ശക്തമായി രംഗത്തുണ്ട്. നഷ്ടമായ പ്രതാപം തിരികെ പിടിക്കാനാണ് കോണ്‍ഗ്രസ് ശ്രമം.
699 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. 13,766 പോളിങ് സ്റ്റേഷനുകളിലായി 1.56 കോടി വോട്ടര്‍മാരാണ് വിധിയെഴുതുക. വോട്ടര്‍മാരില്‍ 83.76 ലക്ഷം പുരുഷന്മാരും 72.36 ലക്ഷം സ്ത്രീകളും 1,267 പേര്‍ ട്രാന്‍സ്‌ജെന്‍ഡറുകളുമാണ്. സൗജന്യങ്ങളും ജനക്ഷേമ പദ്ധതികളും നിറഞ്ഞതായിരുന്നു മൂന്ന് പാര്‍ട്ടികളുടേയും പ്രകടന പത്രിക. ഡല്‍ഹിവാസികള്‍ ഇതില്‍ ആര് തിരഞ്ഞെടുക്കുമെന്നാണ് ഇനി അറിയേണ്ടത്. ശനിയാഴ്ചയാണ് വോട്ടമ്ണല്‍.
വോട്ടെടുപ്പ് ദിവസം പ്രധാനമന്ത്രി മഹാകുംഭമേളയില്‍ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. കൃത്യമായ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് മോദി ഈ ദിവസം തന്നെ ത്രിവേണി സംഗമത്തില്‍ പുണ്യ സ്നാനം നടത്തുന്നത്. രാവിലെ 10:05 ന് പ്രയാഗ്‌രാജില്‍ മോദി എത്തും. 11 മണിക്കാണ് പ്രധാനമന്ത്രി സംഗംഘട്ടില്‍ സ്നാനം ചെയ്യുക.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here