ഗ്യാസിന് 500 രൂപ, ഗർഭിണികൾക്ക് 21000 രൂപ, മുതിർന്ന പൗരൻമാർക്ക്… തലസ്ഥാനത്തെ ജനങ്ങളോട് കേന്ദ്ര ഭരണ പാർട്ടി പറയുന്നത്…

സ്ത്രീപക്ഷ പ്രകടനപത്രികയുമായി ഡൽഹിയിൽ അധികാരം പിടിക്കാൻ ബിജെപി. ബിജെപി പുറത്തിറക്കിയ പ്രകടനപത്രിയുടെ ഒന്നാം ഭാഗത്തിലാണ് വനിതകൾക്ക് വാഗ്ദാന പെരുമഴ പ്രഖ്യാപിച്ചിരിക്കുന്നത്. ‘സങ്കൽപ് പത്ര’ എന്ന പേരിൽ പുറത്തിറക്കില്ല പ്രകടനപത്രികയിൽ ഗർഭിണികൾക്ക് 21000 രൂപ ഉറപ്പ് നൽകുന്നു. ഒറ്റതവണയായിട്ടാണ് ഈ തുക നൽകുന്നതെന്നും പ്രകടന പത്രികയിൽ പറയുന്നു, ഇതിനെ കൂടാതെ ആറ് പോഷകാഹാര കിറ്റുകളും, ആദ്യ കുട്ടിക്ക് 5,000 രൂപയും രണ്ടാമത്തെ കുട്ടിക്ക് 6,000 രൂപയും നൽകുമെന്നാണ് കേന്ദ്ര ഭരണ പാർട്ടിയുടെ അവകാശവാദം.


സ്ത്രീകൾക്ക് പ്രതിമാസം 2,500 രൂപ സഹായം നൽകുന്ന മഹിളാ സ്മൃതി യോജനയും ബിജെപി പ്രഖ്യാപിച്ചു. ഇന്ന് പാർട്ടി ദേശീയ അധ്യക്ഷൻ ജെപി നദ്ദയാണ് പ്രകടനപത്രിക പുറത്തിറക്കിയത്. പഞ്ചാബിലും ഹരിയാനയിലും അധികാരത്തിലിരിക്കുന്ന അം ആദ്മി പാർട്ടി ജനങ്ങളെ വഞ്ചിച്ചു. 2021ൽ സ്ത്രീകൾക്ക് 1,000 രൂപ നൽകുമെന്ന വാഗ്ദാനം എഎപി പിച്ചില്ലെന്നും നദ്ദ ആരോപിച്ചു.

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന സ്ത്രീകള്‍ക്ക് എല്പി‍ജി സിലിണ്ടറുകൾ 500 രൂപക്ക് സബ്‌സിഡി നിരക്കില്‍ നൽകും. ദീപാവലിയിലും ഹോളിയിലും ജനങ്ങൾക്ക് രണ്ട് സൗജന്യ സിലിണ്ടറുകൾ ലഭ്യമാക്കുമെന്നുമാണ് ബിജെപിയുടെ മറ്റൊരു വാഗ്ദാനം. ഡൽഹിയിൽ ബിജെപി അധികാരത്തിലെത്തിയാൽ കേന്ദ്രത്തിൻ്റെ പ്രഥമ കാബിനറ്റ് യോഗത്തിൽ തന്നെ ആയുഷ്മാൻ ഭാരത് ആരോഗ്യ പദ്ധതി നടപ്പാക്കുമെന്ന് നദ്ദ ഉറപ്പുനൽകിയിട്ടുണ്ട്. എഎപി സർക്കാർ എതിർത്ത കേന്ദ്ര പദ്ധതിയായിരുന്നു ഇത്.

മുതിർന്ന പൗരന്മാർക്ക് 5 ലക്ഷം രൂപയുടെ അധിക ആരോഗ്യ പരിരക്ഷ ഉറപ്പാക്കും. ഇതുവഴി പ്രായമായവർക്ക് നൽകുന്ന മൊത്തം ആരോഗ്യ പരിരക്ഷ 10 ലക്ഷമായി ഉയർത്തുമെന്നും പ്രകടനപത്രികയിൽ പറയുന്നു. മുതിർന്ന പൗരന്മാർക്ക് ( 60-70 വയസ് വരെ) 2,000-2,500 രൂപയും 70 വയസ്സിന് മുകളിലുള്ളവർക്ക് 3,000 രൂപയും ലഭിക്കുന്ന പെൻഷൻ പദ്ധതിയും ബിജെപി പ്രഖ്യാപിച്ചു. ഭിന്നശേഷിക്കാർക്കും വിധവകൾക്കും സഹായം 3,000 രൂപയായി ഉയർത്തുമെന്നും പ്രകടനപത്രികയിൽ പറയുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top