കേജ്‌രിവാളിൻ്റെ പെട്ടിയിൽ അവസാന ആണി!! ‘ശീശ് മഹൽ’ പഴയപടിയാക്കാൻ ഗവർണർക്ക് കത്തു നൽകി ബിജെപി
![](https://www.madhyamasyndicate.com/wp-content/uploads/2025/02/delhi-cm-res-FI.jpg)
അരവിന്ദ് കേജ്‌രിവാളിൻ്റെ അഴിമതിയുടെയും ആർഭാട ജീവിതത്തിൻ്റെയും തെളിവായി തിരഞ്ഞെടുപ്പിൽ ഉടനീളം ബിജെപി ഉയർത്തിക്കാട്ടിയ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി മ്യൂസിയമാക്കാൻ ആലോചിക്കുന്നതായി ബിജെപി പ്രഖ്യാപിച്ചിട്ടുണ്ട്. ഇപ്പോഴിതാ അത് പൂർവസ്ഥിതിയിലാക്കാൻ ലഫ്റ്റനൻ്റ് ഗവർണറോട് ആവശ്യപ്പെട്ടുവെന്ന് ഡൽഹി ബിജെപി പ്രസിഡൻ്റ് വീരേന്ദ്ര സച്ദേവ വെളിപ്പെടുത്തിയിരിക്കുന്നു. ബിജെപിയുടെ മുഖ്യമന്ത്രി അത് ഉപയോഗിക്കേണ്ട എന്ന കാര്യത്തിൽ ധാരണയായിട്ടുണ്ട്.
![](https://www.madhyamasyndicate.com/wp-content/uploads/2025/02/delhi-cm-res.jpg)
തൊട്ടടുത്തുള്ള നാല് സർക്കാർ വസ്തുവകകൾ കൂടി കയ്യേറിയാണ് ശീശ് മഹൽ വികസിപ്പിച്ചത്. 33.5 കോടിരൂപ ചിലവാക്കി സെവൻ സ്റ്റാർ ആർഭാടത്തോടെ പണിതീർത്തത് 50,000 സ്ക്വയർ ഫീറ്റാണ്. സ്വിമ്മിങ് പൂളും സ്പായും ജിമ്മും തുടങ്ങി, സ്വർണം പൂശിയ ശുചിമുറികൾ വരെ ഇതിലുണ്ട് എന്നാണ് ബിജെപി ആരോപിച്ചത്. ആർഭാടങ്ങൾ പൊതുജനങ്ങളിൽ നിന്ന് കേജ്‌രിവാൾ മറച്ചുപിടിക്കുകയാണെന്ന് ആരോപിച്ച് കെട്ടിടത്തിൻ്റെ വീഡിയോ കഴിഞ്ഞ ഡിസംബറിൽ ബിജെപി പുറത്തുവിട്ടിരുന്നു.
കേജ്‌രിവാളിൻ്റെ അഴിമതിയുടെ സ്മാരക സൗധമായി പ്രഖ്യാപിച്ച മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി ഇനി ബിജെപിയുടെ മുഖ്യമന്ത്രി ഉപയോഗിക്കുമോ എന്ന ചോദ്യം തിരഞ്ഞടുപ്പ് വിജയത്തിന് പിന്നാലെ പലകോണിൽ നിന്നും ഉയർന്നു. അതിനെല്ലാം മറുപടിയായാണ് ശീശ് മഹലിനെ മ്യൂസിയമാക്കാൻ ആലോചിക്കുന്നതായി ബിജെപി പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെയാണ് അനധികൃതമായി കൂട്ടിച്ചേർത്ത സർക്കാർ വസ്തുവകകൾ ഒഴിവാക്കിയെടുക്കാൻ ഗവർണറോട് ആവശ്യപ്പെട്ടിരിക്കുന്നത്.
![whatsapp-chats](https://www.madhyamasyndicate.com/wp-content/themes/Nextline_V5/images/whatsapp-chats.png)
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here