27 വര്‍ഷത്തിനു ശേഷം ഡല്‍ഹി ഭരിക്കാന്‍ ബിജെപി; പോരാടി കീഴടങ്ങി എഎപി
![](https://www.madhyamasyndicate.com/wp-content/uploads/2025/02/bjp-aap.jpg)
ആവേശകരമായ ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയം ഏറെക്കുറേ ഉറപ്പിച്ച് ബിജെപി. ആദ്യഘംട്ടം മുതല്‍ വ്യക്തമായ ലീഡ് നേടിയ ബിജെപി ഘട്ടം ഘട്ടമായി അത് ഉയര്‍ത്തുന്ന കാഴ്ചയാണ് കാണുന്നത്. വോട്ടെണ്ണിന്റെ ഘട്ടത്തില്‍ രണ്ടുതവണ മാത്രമാണ് എഎപി ലീഡില്‍ വന്നത്. അതും മിനിറ്റുകള്‍ മാത്രമായിരുന്നു.
ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ തന്നെ ബിജെപി ലീഡ് നില അമ്പത് കടന്നു. എന്നാല്‍ എഎപി മുന്നേറ്റത്തിന്റെ സൂചനകള്‍ നല്‍കി മുന്നിലെത്തി. എന്നാല്‍ ബിജെപി വേഗം തന്നെ ലീഡ് തിരികെ പിടിക്കുകയും ചെയ്തു. എഎപി 27 സീറ്റിൽ ഒതുങ്ങി. 27 വര്‍ഷത്തിന് ശേഷം ബിജെപി ഡല്‍ഹി ഭരിക്കുമെന്ന് ഏറെക്കുറേ ഉറപ്പായിട്ടുണ്ട്. അഴിമതിക്കെതിരെ ചൂലെടുത്ത് രംഗത്തെത്തിയ എഎപിയെ ഡല്‍ഹിയിലെ ജനങ്ങള്‍ തൂത്ത് എറിഞ്ഞിരിക്കുകയാണ്.
അരവിന്ദ് കേജരിവാള്‍, മനീഷ് സിസോസിദിയ, മുഖ്യമന്ത്രി അതിഷി എന്നിവര്‍ ഇപ്പോഴും പിന്നിലാണ്.
![whatsapp-chats](https://www.madhyamasyndicate.com/wp-content/themes/Nextline_V5/images/whatsapp-chats.png)
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here